ഏവർക്കും ഐശ്വര്യ സമൃദ്ധമായ വിഷു ആശംസകൾ നേരുന്നു!ഈ വിഷു മുതൽ അടുത്ത വിഷുവരെയുള്ള കാലഘടം നിങ്ങൾക്കെങ്ങനെ ആയിരിക്കും എന്നറിയണzമെന്നുണ്ടോ? നിങ്ങളുടെ രാശിഫലങ്ങള് അറിയാന് ആഗ്രഹമുണ്ടോ? വിഷുഫലം (Vishu Phalam 2024) ഓരോ രാശിക്കാർക്കും വ്യത്യസ്തമായിരിക്കും. ഈ വിഷുഫലത്തിലൂടെ ഈ വർഷത്തെ നിങ്ങളുടെ ദോഷ സമയങ്ങളും നല്ല സമയങ്ങളും തിരിച്ചറിയാനും അതിനനുസരിച്ചു തീരുമാനങ്ങൾ എടുക്കാനും സാധിക്കും. ജ്യോതിഷപ്രകാരം ഈ വര്ഷം ഓരോ രാശിക്കാർക്കും എങ്ങനെയാണെന്ന് പറയുകയാണ് ജെ വി പിള്ള ഈ വർഷത്തെ വിഷുഫലം നിങ്ങള്ക്ക് എങ്ങനെയാണെന്ന് അറിയാന് തുടര്ന്ന് വായിക്കൂ…മേടം (അശ്വതി, ഭരണി, കാർത്തിക കാൽ നക്ഷത്രങ്ങൾ)
ഗുരു രണ്ടിലും ശനി 11ലും സഞ്ചരിക്കുന്ന ഈ സമയം വളരെ അനുകൂലമായിരിക്കും. കഴിഞ്ഞ കുറച്ചു കാലമായി അനുഭവിച്ചു വരുന്ന പ്രതികൂലതകൾക്ക് മാറ്റം വരുന്നു.തീർച്ചയാഉം ധനലാഭം ഉണ്ടാകും. ധനസ്ഥിതി കഴിഞ്ഞ കാലത്തേക്കാൾ മികച്ചതായിരിക്കും. വിദഗ്ദ ഉപദേശത്തിൽ നിക്ഷേപങ്ങൾ നടത്താവുന്നതാണ്. കിട്ടാനുളള ധനം വന്നു ചേരാൻ സാധ്യത കാണുന്നു. തൊഴിൽരംഗത്ത് അംഗീകാരങ്ങൾ ലഭിക്കും. ലാഭകരമായ പുതിയ ആശയങ്ങൾ നടപ്പിലാക്കുവാൻ സാധിച്ചേക്കും. മികച്ച ശമ്പളവർധന പ്രതീക്ഷിക്കാവുന്നതാണ്.മേടം രാശിക്കാർക് ഇന്നത്തെ ദിവസം എങ്ങനെ?
ഇടവം (കാർത്തിക കാൽ, രോഹിണി, മകീര്യം അര നക്ഷത്രങ്ങൾ)
ഗുരു ജന്മത്തിലും ശനി പത്തിലും സഞ്ചരിക്കുന്ന ഒരു വർഷമാണ് വരുന്നത്. ശനിയുടെ സ്ഥിതിയും ഗുരുവിൻ്റെ ജന്മത്തിലെ സ്ഥിതി അത്ര അനുകൂലമല്ല. സാമ്പത്തിക നഷ്ടത്തിന് സാധ്യത ഉള്ളതുകൊണ്ട് ധനവിനിയോഗത്തിൽ ശ്രദ്ധ അനിവാര്യമാണ്. സാമ്പത്തികമായി കഴിഞ്ഞ കാലത്തേക്കാൾ നല്ലതാണെങ്കിലും ധനനഷ്ടത്തിനു സാധ്യതയുള്ളതു കൊണ്ട് നിക്ഷേപങ്ങൾ നടത്തുമ്പോൾ പ്രത്യേക ശ്രദ്ധ അനിവാര്യമാണ് തൊഴിൽരംഗത്ത് സ്ഥാനമാറ്റത്തിന് സാധ്യത കാണുന്നു. കൂടാതെ ദൂര സ്ഥലത്തേക്കു മാറ്റവും ചിലവ് വർദ്ധനവിനും സാധ്യതയുണ്ട്. വിജയത്തിനായി കഠിനാദ്ധ്വാനം ചെയ്യേണ്ടി വരും. തൊഴിലിടത്തെ അനാവശ്യ അഭിപ്രായപ്രകടനങ്ങൾ ഒഴിവാക്കുക.ഇടവം രാശിക്കാർക് ഇന്നത്തെ ദിവസം എങ്ങനെ?
മിഥുനം ( മകീര്യം അര, തിരുവാതിര, പുണർതം മുക്കാൽ നക്ഷത്രങ്ങൾ)
ഗുരു 12ലും ശനി ഒൻപതിലും സഞ്ചരിക്കുന്ന സമയമാണ് വരുന്നത്. രണ്ട് ഗ്രഹങ്ങളുടെ സ്ഥിതിയും അനുകൂലമല്ലാത്തതു കൊണ്ട് എല്ലാ രംഗത്തും വെല്ലുവിളികൾ ഉണ്ടായേക്കാം. ഈ ഒരു വർഷക്കാലം സാമ്പത്തികമായും തൊഴിൽപരമായും ശ്രദ്ധ വളരെ അനിവാര്യമായ സമയമാണ്. വെല്ലുവിളികൾ ഏറ്റെടുത്ത് മുന്നേറേണ്ടതാണ്. സാമ്പത്തികമായി കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിരുന്ന അനുകൂലനങ്ങൾ ഈ സമയമുണ്ടാകില്ല. കടം കൊടുക്കുക, ലോൺ എടുക്കുക, അറിയാത്ത മേഖലകളിൽ നിക്ഷേപിക്കുക തുടങ്ങിയവ ഒഴിവാക്കുക. തൊഴിൽ രംഗത്ത് വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കും. യുക്തിപരമായി ചിന്തിച്ചും മനസാന്നിദ്ധ്യത്തോടേയും വെല്ലുവിളികളെ ഫലപ്രദമായി നേരിടുക. അനാവശ്യ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് വിഷമിക്കാതിരിക്കുകമിഥുനം രാശിക്കാർക് ഇന്നത്തെ ദിവസം എങ്ങനെ?
കർക്കിടകം ( പുണർതം കാൽ, പൂയം, ആയില്യം നക്ഷത്രങ്ങൾ)
ഗുരു അഭീഷ്ട സ്ഥാനത്തും ശനി അഷ്ടമത്തിലും സഞ്ചരിക്കുന്ന സമയമാണ് വരുന്നത്. ഗുരുവിൻ്റെ സ്ഥിതി വളരെ അനുകൂലമാണെങ്കിലും ശനിയുടെ അഷ്ടമ ശനി സ്ഥിതി ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. സാമ്പത്തികമായ അനുകൂലതകൾ എല്ലായിടത്തും കാണാം. കിട്ടാതിരുന്ന ധനം ലഭിച്ചേക്കും നിക്ഷേപങ്ങൾക്ക് അനുയോജ്യമായതു കൊണ്ട് സാമ്പത്തിക വിദഗ്ദരുടെ ഉപദ്ദേശത്തിൽ കൂടുതൽ ലാഭം കിട്ടുന്ന മേഖലകൾ നിക്ഷേപിക്കാവുന്നതാണ്. കൃത്യമായ ഔഷധസേവ, ശരീരസംരക്ഷണം എന്നിവ ചെയ്യേണ്ടതാണ്. തൊഴിൽരംഗത്ത് തടയപ്പെട്ട അംഗീകാരങ്ങളും സ്ഥാനക്കയറ്റവും നിങ്ങളെ തേടി വന്നേക്കും. പുതിയ പദ്ധതികൾക്ക് മേലുദ്ദ്യോഗസ്ഥരുടെ അനുവാദം ലഭിക്കുവാനും സാധ്യതകാണുന്നു.കർക്കിടകം രാശിക്കാർക് ഇന്നത്തെ ദിവസം എങ്ങനെ?
ചിങ്ങം (മകം, പൂരം, ഉത്രം കാൽ)
ഗുരു പത്തിലും ശനി ഏഴിലും സഞ്ചരിക്കുന്ന സമയമാണ് വരുന്നത്. തൊഴിൽ രംഗത്തും സാമ്പത്തിക മേഖലകളിലും ശ്രദ്ധ പുലർത്തേണ്ട സമയമാണിത്. സാമ്പത്തികമായ പ്രതിസന്ധികൾ കാര്യമായി ഉണ്ടായേക്കില്ലെങ്കിലും തൊഴിൽ രംഗത്ത് വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. അറിയാത്ത മേഖലകളിൽ ധനം നിക്ഷേപിക്കാതിരിക്കുന്നതാണ് നല്ലത്. താൽപ്പര്യമില്ലാത്ത മേഖലയിലേയ്ക്ക് സ്ഥാനമാറ്റമോ സ്ഥലമാറ്റമോ ഉണ്ടായേക്കും. കഠിനാദ്ധ്വാനത്തിലൂടെ മാത്രമേ വിജയം കൈവരിക്കാനാവൂ. പല പദ്ധതികളും മുടങ്ങി പോയേക്കാം.ചിങ്ങം രാശിക്കാർക് ഇന്നത്തെ ദിവസം എങ്ങനെ?
കന്നി (ഉത്രം, അത്തം, ചിത്തിര അര നക്ഷത്രങ്ങൾ)
ഗുരു ഒൻപതിനും ശനി ആറിലും സഞ്ചരിക്കുന്ന സമയമാണ് വരുന്നത്. കഴിഞ്ഞ കാലത്തേക്കാൾ വളരെ അനുകൂല സമയമാണിത്. ശത്രുക്കൾ നിഷ്പ്രഭരായി പോയേക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. നിക്ഷേപങ്ങളിലൂടെയും ഊഹ കച്ചവടത്തിലൂടെയും ലാഭം ഉണ്ടായേക്കാം. എന്നിരുന്നാലും അറിയാത്ത മേഖലകളിൽ ധനം നിക്ഷേപിക്കരുത്. തൊഴിൽ രംഗത്ത് അംഗീകാരങ്ങളും ഉദ്യോഗക്കയറ്റവും ലഭിച്ചേക്കാം. പുതിയ പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചേക്കും. ക്രിയാത്മകങ്ങളായ പുതിയ ആശയങ്ങൾ നടപ്പിലാക്കുവാൻ കഴിഞ്ഞേക്കും.കന്നി രാശിക്കാർക് ഇന്നത്തെ ദിവസം എങ്ങനെ?
തുലാം (ചിത്തിര അര, ചോതി, വിശാഖം മുക്കാൽ നക്ഷത്രങ്ങൾ)
ഗുരു അഷ്ടമത്തിലും ശനി അഞ്ചിലും സഞ്ചരിക്കുന്ന സമയമാണ് വരുന്നത്. ഗുരുവിനെ അഷ്ടമസ്ഥിതിയും ശനിയുടെ സ്ഥിതിയും തീരെ അനുകൂലമല്ല. ധനസ്ഥിതിയ്ക്ക് വലിയ മാറ്റമില്ലെങ്കിലും ആരോഗ്യവുമായി ബന്ധപ്പെട്ട് ധനം ചിലവഴിക്കേണ്ടതായി വന്നേക്കും. നിക്ഷേപങ്ങൾക്ക് തീരെ പറ്റിയ സമയമല്ലിത്. ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തുക. അസുഖം ബാധിച്ചവർ കൃത്യമായ ഔഷധസേവയും വൈദ്യസഹായവും തേടുക. അസുഖങ്ങൾ ഇല്ലെങ്കിലും വൈദ്യപരിശോധന നടത്തി ആവശ്യമായ ചികിത്സ തുടങ്ങാവുന്നതാണ്. വ്യായമങ്ങൾ, യോഗ തുടങ്ങിയ ജീവിത ശൈലി ശീലങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്. തൊഴിൽരംഗത്ത് പല പദ്ധതികളിലും നിശ്ചലാവസ്ഥയോ ഉപേക്ഷിക്കേണ്ടതായോ വന്നേക്കാം. കഠിനമായ പ്രയത്നം എല്ലാമേഖലയിലും വേണ്ടിവന്നേക്കും. അനാവശ്യ പ്രശ്നങ്ങളിൽ ചെന്ന് പെടാതിരിക്കുവാൻ ശ്രദ്ധിക്കുക.തുലാം രാശിക്കാർക് ഇന്നത്തെ ദിവസം എങ്ങനെ?
വൃശ്ചികം (വിശാഖം കാൽ, അനിഴം, തൃക്കേട്ട)
ഗുരു ഏഴിലും ശനി നാലിലും സഞ്ചരിക്കുന്ന സമയമാണിത്. കഴിഞ്ഞ കാലത്തേക്കാൾ വളരെ അനുകൂലമായ സ്ഥിതിയാണ് വരുന്നതെങ്കിലും കണ്ടക ശനി സമയം ചില മേഖലകളിൽ പ്രതികൂലതകൾ തന്നേക്കാം. കുറച്ചുകാലമായി അനുഭവിച്ചിരുന്ന ശത്രു ദോഷങ്ങൾക്ക് മാറ്റം വന്നേക്കും. സാമ്പത്തിക ഉയർച്ചയുണ്ടാകും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ലഭിച്ചേക്കും. എന്നിരുന്നാലും അറിയാത്ത മേഖലയിൽ ധനം നിക്ഷേപിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. തൊഴിൽരംഗത്ത് വെല്ലുവിളികൾ നേരിടേണ്ടതായി വന്നേക്കാം. താമസം നേരിടേണ്ടി വന്ന മേഖലകളിൽ നിന്ന് അനുകൂല മാറ്റങ്ങൾ വന്നേക്കും. അംഗീകാരങ്ങൾ തേടി വന്നേക്കും. ശമ്പളവർദ്ധനയും പ്രതീക്ഷിക്കാവുന്നതാണ്. ദീർഘയാത്രകൾ വേണ്ടി വന്നേക്കാംവൃശ്ചികം രാശിക്കാർക് ഇന്നത്തെ ദിവസം എങ്ങനെ?
ധനു (മൂലം, പൂരാടം, ഉത്രാടം കാൽ നക്ഷത്രങ്ങൾ)
ഗുരു ആറിലും ശനി മൂന്നിലും സഞ്ചരിക്കുന്ന ഈ സമയം ഗുണദോഷ സമ്മിശ്രമായിരുന്നു. എല്ലാ മേഖലകളിലും തടസ്സങ്ങളും തിരിച്ചടികളും പ്രതീക്ഷിച്ചിരുന്ന് ഫലപ്രദമായി നേരിടുക. എന്നിരുന്നാലും സഹപ്രവർത്തകരിൽ നിന്ന് സഹായങ്ങൾ ലഭിച്ചേക്കും
നഷ്ടങ്ങൾ സംഭവിക്കാൻ സാധ്യത ഉള്ളതുകൊണ്ട് നിക്ഷേപങ്ങളിൽ ധനം മുടക്കരുത്. കടം കൊടുക്കുക, ലോൺ എടുക്കുക, ജാമ്യം നിൽക്കുക, ഊഹക്കച്ചവടങ്ങളിൽ പണം മുടക്കുക എന്നിവ ചെയ്യാതിരിക്കുക. പലതരത്തിലുള്ള വെല്ലുവിളി നേരിടേണ്ടി വന്നേക്കും, മനസ്സാന്നിദ്ധ്യം കൈവിടാതെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുക. ഈ ഒരു വർഷം ജോലിമാറ്റത്തിനു അനുകൂലമല്ല.ധനു രാശിക്കാർക് ഇന്നത്തെ ദിവസം എങ്ങനെ?
മകരം (ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം അര)
ഗുരു അഞ്ചിലും ശനി രണ്ടിലും സഞ്ചരിക്കുന്ന ഈ കാലം കുറച്ച് അനുകൂലമാണ്. കുറച്ചുകാലമായി അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുവാൻ സാധിക്കും. എന്നിരുന്നാലും ഏഴര ശനിയുടെ അവസാനത്തെ ഭാഗമായതു കൊണ്ട് ചില സമയങ്ങളിൽ ധനനഷ്ടം സംഭവിക്കുവാൻ സാധ്യത കാണുന്നു. സാമ്പത്തികമായി ഉന്നതി കൈവരിക്കാൻ സാധിക്കും. നഷ്ടപ്പെട്ടെന്ന് കരുതിയിരുന്ന ധനം തിരികെ ലഭിച്ചേക്കാം. നിക്ഷേപങ്ങൾക്ക് അനുകൂല അവസ്ഥയാണിത്. തൊഴിൽ രംഗത്ത് പുത്തൻ ആശയങ്ങൾ അവതരിപ്പിച്ച് അംഗീകാരങ്ങൾ ലഭിച്ചേക്കാം. ഉദ്യോഗ കയറ്റമോ ശമ്പള വർദ്ധനവോ പ്രതീക്ഷിക്കാവുന്നതാണ്. ഉത്സാഹത്തോടെ മുന്നേറുക.മകരം രാശിക്കാർക് ഇന്നത്തെ ദിവസം എങ്ങനെ?
കുംഭം (അവിട്ടം അര, ചതയം പൂരുരുട്ടാതി മുക്കാൽ നക്ഷത്രങ്ങൾ)
ഗുരു നാലിലും ശനി ജന്മത്തിലും സഞ്ചരിക്കുന്ന സമയമാണിത്. കഴിഞ്ഞ കാലത്തേക്കാൾ അനുകൂലമാണെങ്കിലും എല്ലാ മേഖലയിലും ശ്രദ്ധ അനിവാര്യമാണ്. ധന സ്ഥിതിയിൽ കുറച്ച് ആശ്വാസം ഉണ്ടാവുമെങ്കിലും ചിലവ് നിയന്ത്രിക്കേണ്ടതാണ്. നിക്ഷേപങ്ങൾക്ക് അനുകൂല സമയമല്ല. അതുകൊണ്ട് ഊഹക്കച്ചവടത്തിൽ നിന്ന് അകന്നുനിൽക്കുക. ഏഴര ശനി സമയമായതു കൊണ്ട് ആരോഗ്യകാര്യത്തിൽ ശ്രദ്ധ പുലർത്തേണ്ടതാണ്. തൊഴിൽ രംഗത്ത് ഇപ്പോഴത്തെ സ്ഥിതി തുടരുന്നതാണ് നല്ലത്. സ്ഥാനമാറ്റവും സ്ഥലമാറ്റവും ഗുണകരമായിക്കൊള്ളണമെന്നില്ല. പ്രശ്നങ്ങളെ വലുതാക്കാതെ തുടക്കത്തിൽ തന്നെ പരിഹാരം കണ്ടു മുന്നേറുക.കുംഭം രാശിക്കാർക് ഇന്നത്തെ ദിവസം എങ്ങനെ?
മീനം (പൂരുരുട്ടാതി കാൽ, ഉത്രട്ടാതി, രേവതി നക്ഷത്രങ്ങൾ)
ഗുരു മൂന്നിലും ശനി പന്ത്രണ്ടിലും സഞ്ചരിക്കുന്ന ഈ വർഷം വളരെ ശ്രദ്ധ വേണ്ട സമയമാണ്. എല്ലാ മേഖലകളിലും തിരിച്ചടികൾ ഉണ്ടായേക്കാം. ആത്മവിശ്വാസം കൈവിടാതെ മുന്നേറുക. ധനസ്ഥിതി വളരെ പ്രതികൂല അവസ്ഥയായിരിക്കും. ചിലവ് നിയന്ത്രിക്കാൻ സാധിക്കാതെ അവസ്ഥ വന്നേക്കും. നിക്ഷേപങ്ങൾ നഷ്ടത്തിലേക്ക് നയിച്ചേക്കാം. ജാമ്യം നിൽക്കുക, കടം കൊടുക്കുക എന്നിവ ചെയ്യാതിരിക്കുക. തൊഴിൽ രംഗത്ത് പല പ്രശ്നങ്ങളും വന്നേക്കാം. അവയെല്ലാം വെല്ലുവിളികളായി ഏറ്റെടുത്ത് സമചിത്തതയോടെ പരിഹരിച്ച് മുന്നോട്ടു പോവുക. അനാവശ്യ വാഗ്വാദങ്ങൾ ഒഴിവാക്കുക. എല്ലാവർക്കും ഐശ്വര്യപൂർണമായ വിഷു ആശംസകൾ നേരുന്നു!!!
Vishu Phalam 2024 – സമ്പൂർണ്ണ വിഷു ഫലം
7827
Contents[hide]