ഗുരു മാറ്റം 2022 ഫലങ്ങൾ (Jupiter Transit Predictions in Malayalam)
2022-ല്‍ മീനം രാശിയിലേക്ക് വ്യാഴം സംക്രമിക്കുന്നു: എല്ലാ രാശിചക്രങ്ങളിലുമുള്ള അതിന്റെ ഫലങ്ങൾ അറിയുക
മീനം രാശിയിലെ വ്യാഴ സംക്രമണം 2022
വ്യാഴസംക്രമണം 2022 (Jupiter Transit Report) ഏപ്രിൽ 13-ന് നടക്കും. ഗ്രഹങ്ങളിൽ ഏറ്റവും ഗുണകരമായത് കുംഭം രാശിയിൽ നിന്ന് മീനത്തിന്റെ സ്വന്തം ഭാവത്തിലേക്ക് മാറും. ജൂലൈ 29-ന് ഇത് പിന്‍വാങ്ങും. നവംബർ 24-ന് അത് മുന്നോട്ടു നീങ്ങും. മീനം രാശിയിലെ വ്യാഴം (Jupiter Transit 2022)മികച്ച സംക്രമണമായി കണക്കാക്കപ്പെടുന്നു. ഈ സമയത്ത് ലോകജനതയിൽ സൃഷ്ടിപരമായ സഹാനുഭൂതിയും ഐക്യവും വർദ്ധിക്കുമെന്ന് വിദഗ്ധർ പ്രവചിക്കുന്നു. മികവുറ്റതും കൂടുതൽ സമ്പന്നവുമായ ഭാവിയിലേക്ക് മാനവികതയെ നയിക്കാന്‍ ആനന്ദത്തിന്റെയും ഒരുമയുടെയും വികാരം ഉടലെടുക്കും. പങ്കിട്ട മൂല്യങ്ങളെ അടിസ്ഥാനമാക്കുന്ന പുതിയ സാമൂഹിക ബന്ധങ്ങൾക്ക് കാരണമാകുന്ന ക്രിയാത്മക പ്രവർത്തനങ്ങൾക്ക് ഈ സംക്രമണം പ്രചോദനം നൽകിയേക്കാം. കാലങ്ങളായി തുടരുന്ന പ്രശ്നങ്ങൾക്ക് ഇക്കാലത്ത് പരിഹാരം ഉണ്ടാകും. നാം ഇതുവരെ സ്വപ്നം കണ്ടിട്ടില്ലാത്ത വികാരങ്ങളിലേക്കും ചിന്തകളിലേക്കും അനുഭവങ്ങളിലേക്കും ഇത് നമ്മുടെ മനസ്സിനെ തുറന്നുവയ്ക്കുന്നു. മീനരാശിയിലൂടെയുള്ള വ്യാഴ സംക്രമണം (Jupiter Transit to Pisces)നമ്മുടെ ആത്മാവിൽ നിന്ന് പഠിക്കാനുള്ള സമയമാണ്. ധ്യാനമോ നീണ്ട നടത്തമോ നിങ്ങളുടെ മനസ്സിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും. നിങ്ങളുടെ ബുദ്ധിയേക്കാൾ ശ്രദ്ധ നിങ്ങളുടെ ഹൃദയത്തിൽ ആയിരിക്കണം. വിശ്വാസം വർദ്ധിക്കും. നമ്മുടെ കാഴ്ചപ്പാടുകൾ വിശാലമായി തീരുകയും പരസ്പരം അടുപ്പിക്കുന്ന ആത്മീയ ബന്ധങ്ങൾ അനുഭവിക്കാൻ തുടങ്ങുകയും ചെയ്തേക്കാം. നാം കൂടുതൽ അനുകമ്പയുള്ളവരായിത്തീരുകയും മറ്റുള്ളവരുടെ ക്ഷേമത്തിനായി നിസ്വാർത്ഥ സേവനം തുടങ്ങുകയും ചെയ്യും. എന്നിരുന്നാലും, ഈ സമയത്ത് വളരെ ആദർശവാദിയാകാതെ നോക്കണം. ശുഭാപ്തിവിശ്വാസം ഉണ്ടായിരിക്കുന്നത് നല്ലതാണെങ്കിലും, അത് അമിതമായാല്‍ നിങ്ങള്‍ പ്രായോഗികബുദ്ധി ഇല്ലാത്തവനായിത്തീര്ന്നേക്കാം. നിങ്ങളുടെ പ്രതീക്ഷയും അത്ഭുതവും നിലനില്‍ക്കെത്തന്നെ നിങ്ങൾ പ്രായോഗികതലത്തിലാണ് നില്‍ക്കുന്നതെന്ന് ഉറപ്പാക്കുക. വ്യാഴം (Jupiter) പിന്‍വാങ്ങുമ്പോള്‍, നിങ്ങളുടെ ഭയങ്ങളെ മറികടക്കാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണ് അതെന്നറിയുക. നിങ്ങളുടെ മനോവിഷമങ്ങളെ സുഖപ്പെടുത്താനും മാനസികാരോഗ്യം വീണ്ടെടുക്കാനും ഇത് നല്ല സമയമാണ്. മുമ്പത്തേക്കാൾ ശക്തിയും സന്തോഷവും കൂടുതൽ ആത്മവിശ്വാസവും ഉള്ളവരായിത്തീരാൻ ഇത് നിങ്ങളെ സഹായിക്കും.Read more about Importance of Jupiter Transit
മേടരാശിയിലേക്കുള്ള വ്യാഴ സംക്രമണം 2022
വർഷാരംഭത്തിൽ മേടരാശിക്കാർക്ക് വ്യാഴം പതിനൊന്നാം ഭാവത്തിൽ സ്ഥാനം പിടിക്കും. പ്രൊഫഷണലുകൾക്കും ബിസിനസുകാർക്കും ഇത് നല്ല സമയമായിരിക്കും. ഈ കാലത്ത് വലിയ സംരംഭങ്ങളിൽ ധനം നിക്ഷേപിക്കുന്നത് ഒഴിവാക്കുക. വരുമാനം പ്രതീക്ഷിക്കുന്നത്ര ലഭിക്കണമെന്നില്ല. അതിനാൽ നിങ്ങളുടെ ചെലവുകൾ നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ നിങ്ങൾ ആഗ്രഹിക്കുന്നത്രയും സമയം ചെലവഴിക്കാൻ നിങ്ങൾക്ക് സാധിച്ചെന്നുവരില്ല, ഇത് ചില അസ്വാരസ്യങ്ങൾക്കും അകൽച്ചയ്ക്കും കാരണമായേക്കാം. Jupiter Transit Effects on Aries Moon Sign ഏപ്രിലിൽ വ്യാഴം മീനരാശിയിലേക്ക് മാറും, ഈ കാലയളവ് ശാന്തിയും സമാധാനവും നൽകും. നിങ്ങളുടെ കുടുംബാംഗങ്ങളോടൊപ്പം നിങ്ങൾക്ക് ഉല്ലാസയാത്രകള്‍ നടത്താം, ആത്മീയവും മതപരവുമായ പ്രവർത്തനങ്ങളിൽ നിങ്ങൾ താല്പര്യമുള്ളവരായിരിക്കും. കൂടാതെ, നിങ്ങൾ മതപരിപാടികളില്‍ പങ്കെടുക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തേക്കാം. ഈ കാലയളവിൽ നിങ്ങൾക്ക് യാത്രാ അനുമതികൾ ലഭിക്കുമെന്നതിനാൽ വിദേശത്ത് പഠിക്കാനോ സ്ഥിരതാമസമാക്കാനോ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും ഇത് അനുയോജ്യമായ കാലഘട്ടമാണ്. എങ്കിലും നിങ്ങളുടെ ചെലവുകൾ നിയന്ത്രിക്കേണ്ടതുണ്ട്. നിങ്ങൾ ഉപയോഗപ്രദമല്ലാത്ത അനാവശ്യ ഇനങ്ങൾക്ക് ധനം ചെലവഴിക്കുന്നത് ഒഴിവാക്കണം. ഈ കാലയളവിൽ, ഡോക്ടറുടെ സന്ദർശനവും ആശുപത്രിവാസവും വേണ്ടിവരുന്ന ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം. ഈ സംക്രമണത്തില്‍ പൂർവ്വിക സ്വത്ത് ഇഷ്ടദാനം ലഭിക്കുകയും അത്തരം സ്വത്തിൽ നിന്ന് ഗുണമുണ്ടാക്കുകയും ചെയ്തേക്കാം. Read Jupiter Transit 2022 Predictions in Hindiഇടവരാശിയിലേക്കുള്ള വ്യാഴ സംക്രമണം 2022
2022-ന്റെ ആരംഭത്തില്‍ വ്യാഴ സംക്രമണം (Guru Gochar) ഇടവരാശിക്കാർക്ക് പത്താം ഭാവത്തിൽ അനുഭവപ്പെടും. പ്രൊഫഷണലുകൾക്ക് ഇത് ശ്രദ്ധേയമായ കാലമാണ്. നിങ്ങളുടെ നിലവിലെ പ്രൊഫൈൽ മാറ്റാനോ കരിയർ തീരുമാനത്തെക്കുറിച്ച് പുനർവിചിന്തനം ചെയ്യാനോ നിങ്ങൾ ശ്രമിച്ചേക്കാം. ബിസിനസ്സ് പ്രൊഫഷണലുകൾക്ക് മികച്ച ലാഭം ലഭിക്കാന്‍ അവരുടെ ബിസിനസ്സ് വൈവിധ്യവത്കരിക്കുന്നതിന് ഈ സമയം അനുയോജ്യമാണ്. ജോലിയുള്ള പ്രൊഫഷണലുകൾക്ക് വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റം ലഭിക്കാം. നിങ്ങളുടെ കക്ഷികളിലും മാര്‍ക്കറ്റിലും നിങ്ങൾ വിശ്വാസം ആര്ജ്ജിച്ചതുകാരണം നിഗൂഢ-മാന്ത്രിക വൃത്തികളില്‍ ഏർപ്പെട്ടിരിക്കുന്നവർക്ക് ഇത് അനുകൂല കാലമായിരിക്കും. ഇത് നിങ്ങളുടെ മാന്ത്രിക കരിയറിൽ ഗണ്യമായ വരുമാനവും വളർച്ചയും കൊണ്ടുവരും. വിദ്യാർത്ഥികൾക്ക് ഇത് അനുകൂലകാലഘട്ടം ആയതിനാല്‍ അവരുടെ പഠനകാര്യങ്ങളിൽ വിജയം ലഭിക്കും. Jupiter Transit Effects on Taurus Moon Sign വ്യാഴം പതിനൊന്നാം ഭാവത്തിലേക്ക് കടക്കുമ്പോൾ, പ്രത്യേകിച്ച് ഊഹക്കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇടവരാശിക്കാർക്ക് ഏപ്രിൽ മാസം നല്ല കാലഘട്ടമായി ഭവിക്കും. ഈ സമയം നിങ്ങൾ നല്ല വരുമാനം നേടുകയും അപ്രതീക്ഷിത ഉറവിടങ്ങളിൽ നിന്ന് സമ്പാദിക്കുകയും ചെയ്യും. ഇടവരാശിക്കാർ അനധികൃത വിഭവങ്ങളിൽ നിന്ന് വരുമാനം തേടരുത്. നിങ്ങളുടെ സൗഹൃദം തേടുന്നവരെ കരുതിയിരിക്കുക, കാരണം അവരുടെ ഉദ്ദേശ്യങ്ങള്‍ നല്ലതാവണമെന്നില്ല. നിങ്ങളുടെ കുടുംബാംഗങ്ങളിൽ നിന്ന്, പ്രത്യേകിച്ച് നിങ്ങളുടെ സഹോദരങ്ങളിൽ നിന്ന് നിങ്ങൾക്ക് ധനസഹായം ലഭിക്കും. Get Jupiter Transit Report in Tamil (Guru Peyarchi)മിഥുന രാശിയിലേക്കുള്ള വ്യാഴ സംക്രമണം 2022
മിഥുനരാശിക്കാർക്ക് അനുകൂലമായ സമയത്തിന്റെ സൂചനയായി വർഷാരംഭത്തില്‍ വ്യാഴം ഭാഗ്യ ഭവനത്തിൽ നിന്ന് മാറും. അവിവാഹിതരായ മിഥുനരാശിക്കാർ അവരുടെ ആത്മമിത്രങ്ങളെ കണ്ടെത്തുന്നതിൽ വിജയിക്കും. നിങ്ങൾ ആത്മീയതയില്‍ തല്പരരായിരിക്കും, നിങ്ങളെ നയിക്കാൻ കഴിയുന്ന ഒരു ആചാര്യനെ തേടാൻ നിങ്ങള്‍ പ്രേരിതനാകും. നിങ്ങൾക്ക് തീര്‍ത്ഥാടനം നടത്താവുന്നതാണ്. Read Detailed Guru Peyarchi Palangal മീനരാശിയിലേക്കുള്ള വ്യാഴത്തിന്റെ സംക്രമണം നിങ്ങളുടെ തൊഴിൽ ജീവിതത്തെ സഹായിക്കും. നിങ്ങളുടെ തൊഴിൽ മേഖലയിൽ നിങ്ങൾ മികവ് പുലർത്തുന്നതിനാൽ നിയമ, വൈദ്യ, ഭക്ഷ്യ മേഖലയിലുള്ളവർക്ക് ഇത് അനുകൂല കാലമായിരിക്കും. നിങ്ങളുടെ കരിയർ മെച്ചപ്പെടുത്തുന്നതിന് സ്വാധീനമുള്ള വ്യക്തികളുമായി നിങ്ങൾ സഹവര്‍ത്തിക്കുകയും അവരിലൂടെ അനുകൂല നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ പറ്റിയ സമയമാണിത്. ജോലിയുള്ള മിഥുനരാശിക്കാർക്ക് അവരുടെ കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും അംഗീകാരം ലഭിക്കും. ബിസിനസ്സ് വിപുലീകരിക്കാൻ ആഗ്രഹിക്കുന്ന ബിസിനസുകാർക്കും ഇത് അനുകൂലമായ കാലഘട്ടമാണ്. Jupiter Transit Effects on Gemini Moon Signകർക്കടകരാശിയിലേക്കുള്ള വ്യാഴ സംക്രമണം 2022
വർഷാരംഭത്തിൽ കർക്കിടക രാശിക്കാരുടെ എട്ടാം ഭാവത്തിലാണ് വ്യാഴം സ്ഥിതി ചെയ്യുക. നിങ്ങളുടെ പ്രൊഫഷണൽ ജീവിതത്തിൽ ചില അസ്വസ്ഥതകൾ കണ്ടേക്കാം. നിങ്ങളുടെ സഹപ്രവർത്തകരോട് ജാഗ്രത പുലർത്തുകയും അവരുമായുള്ള ഏതെങ്കിലും തരത്തിലുള്ള വഴക്കുകൾ ഒഴിവാക്കുകയും ചെയ്യുക. വലിയ നഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഈ കാലയളവിൽ ഊഹക്കച്ചവടങ്ങൾ ഒഴിവാക്കുക. ആരോഗ്യം പരിപാലിക്കാനും ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമ മുറകളും ശീലിക്കാനും നിങ്ങൾ ശ്രമിക്കണം. പഞ്ചസാരയുടെ അളവ് കുറയ്ക്കാനോ ഒഴിവാക്കാനോ ശുപാര്‍ശചെയ്യുന്നു. ഏപ്രിലിൽ വ്യാഴം മീനരാശിയിലേക്ക് മാറുമ്പോൾ, റിയൽ എസ്റ്റേറ്റ്, വസ്തു ഇടപാടുകൾ എന്നിവ നടത്തുന്നവർക്ക് അനുകൂലമായ കാലമായിരിക്കും ഇത്. വീട് വാങ്ങുന്നതിനും ഗൃഹനിർമ്മാണത്തിനും ഈ സമയം നല്ലതാണ്. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചേക്കാവുന്ന ഉല്ലാസയാത്രകൾ നിങ്ങള്‍ നടത്തിയേക്കാം. അതിനാൽ, അനാവശ്യ ചെലവുകൾ ഒഴിവാക്കുന്നതാണ് കരണീയം. ഏപ്രിലിനു ശേഷമുള്ള കാലം പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനോ പുതിയ നിക്ഷേപങ്ങൾ നടത്തുന്നതിനോ അനുയോജ്യമാണ്. Jupiter Transit Effects on Cancer Moon Signസിംഹരാശിയിലേക്കുള്ള വ്യാഴ സംക്രമണം 2022
സിംഹരാശിക്കാർക്ക് വർഷാരംഭത്തിൽ വ്യാഴം ഏഴാം ഭാവത്തിൽ സ്ഥാനം പിടിക്കും. വിവാഹിതരായ ദമ്പതികൾക്ക് അവരുടെ ബന്ധം പ്രണയത്തിലും ബന്ധത്തിലും ദൃഢമാകും എന്നതിനാല്‍ ഇത് അനുകൂല സമയമാണ്. സാഹചര്യങ്ങൾ ബുദ്ധിമുട്ടാണെന്ന് തോന്നുമ്പോൾ നിങ്ങളുടെ പങ്കാളിയുടെ പിന്തുണ നിങ്ങൾക്ക് ലഭിക്കും. പ്രേമത്തിലുള്ളവർ തങ്ങളുടെ ബന്ധം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്യും. വിദ്യാർത്ഥികൾക്ക് അവരുടെ പഠനകാര്യങ്ങളും പരീക്ഷകളും മെച്ചപ്പെടുന്ന അനുകൂലമായ ഒരു കാലഘട്ടം ഉണ്ടാവും. ബിസിനസുകാര്‍ക്ക്, പ്രത്യേകിച്ച് പാര്‍ട്ണര്‍ഷിപ്പ് ബിസിനസിലുള്ളവര്‍ക്ക്, ചില പ്രയാസങ്ങള്‍ നേരിടേണ്ടിവന്നേക്കാം. Read Jupiter Transit in Lagna Effects ഏപ്രിൽ മാസത്തിനു ശേഷം, അപ്രതീക്ഷിത സ്രോതസ്സുകളിൽ നിന്ന് വരുമാനം ലഭിക്കും. നിങ്ങൾ ആത്മീയതയില്‍ തല്പരരായേക്കും. നിങ്ങളുടെ ബന്ധത്തിൽ ആവശ്യമില്ലാത്തവരെ ഉൾപ്പെടുത്തുന്നത് ഒഴിവാക്കുക. എല്ലാ അഭിപ്രായവ്യത്യാസങ്ങളും പൊരുത്തക്കേടുകളും വിശ്വാസം, ധാരണ, ക്ഷമ, പരസ്പര ആശയവിനിമയം എന്നിവയിലൂടെ പരിഹരിക്കപ്പെടണം. ഈ കാലയളവിൽ നിങ്ങളുടെ കുട്ടികൾക്ക് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം. ഈ സമയത്ത് നല്ല മനോഭാവം നിലനിർത്തിയാല്‍ നിങ്ങൾക്ക് ഏത് പ്രതിബന്ധങ്ങളെയും തരണം ചെയ്യാൻ കഴിയും. Jupiter Transit Effects on Leo Moon Signകന്നി രാശിയിലേക്കുള്ള വ്യാഴ സംക്രമണം 2022
വർഷാരംഭത്തിൽ, കന്നി രാശിക്കാർക്കായി വ്യാഴം ആറാം ഭാവത്തിൽ നിന്ന് സംക്രമിക്കും. തൊഴിൽപരമായി ഇത് അനുകൂലമായ കാലഘട്ടമായിരിക്കും, പ്രത്യേകിച്ച് അഭിഭാഷകവൃത്തിയിലുള്ളവർക്ക്. വിവാഹിതരായ കന്നിരാശിക്കാർ ക്ഷമ കാണിക്കുകയും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കില്‍ സൗഹാർദ്ദപരമായും ശാന്തതയോടും കൂടി പരിഹരിക്കുകയും വേണം. ഏപ്രിലിൽ മീനരാശിയിലേക്കുള്ള വ്യാഴ സംക്രമണം അല്പം ആശ്വാസം തരും. അവിവാഹിതരായ രാശിക്കാർക്ക് വിവാഹം കഴിക്കാം. വിവാഹിതരായവര്‍ക്ക് സന്തോഷവും നിര്‍വൃതിയും ലഭിക്കും. ഈ കാലയളവിൽ കുടുംബ ബിസിനസുകൾ അഭിവൃദ്ധിപ്പെടും. കുടുംബാംഗങ്ങൾക്കൊപ്പം ഉല്ലാസയാത്രകൾ നടത്താന്‍ കഴിഞ്ഞേക്കാം. അമ്മയുമായി നിങ്ങള്‍ അടുത്ത ബന്ധം സ്ഥാപിക്കും. വിവിധ സ്രോതസ്സുകളിൽ നിന്ന് വരുമാനം പ്രതീക്ഷിക്കാം. നിങ്ങളുടെ ആരോഗ്യത്തെ ഹനിക്കുന്ന മധുരാഹാരം ഒഴിവാക്കുക. ആരോഗ്യകരമായ ഭക്ഷണക്രമത്തിലും വ്യായാമ മുറയിലും ഏർപ്പെടുക. Jupiter Transit Effects on Virgo Moon Signതുലാം രാശിയിലേക്കുള്ള വ്യാഴ സംക്രമണം 2022
വർഷാരംഭത്തിൽ തുലാം രാശിക്കാർക്ക് വ്യാഴം അഞ്ചാം ഭാവത്തിൽ നിന്ന് സംക്രമിക്കും. വിദ്യാർത്ഥികൾക്ക്, പ്രത്യേകിച്ച് മത്സര പരീക്ഷകൾ എഴുതുന്നവർക്ക്, ഈ കാലയളവ് അനുകൂലമല്ലാത്തതിനാല്‍ ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നേക്കാം. എന്നിരുന്നാലും, നിങ്ങൾക്ക് ഉയർന്ന നിശ്ചയദാർഢ്യവും ധൈര്യവും ഉണ്ടാവും, അത് പ്രതിബന്ധങ്ങളെ തരണം ചെയ്യാന്‍ നിങ്ങളെ സഹായിക്കും. ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെയും വ്യായാമ മുറകളിലൂടെയും നിങ്ങളുടെ ആരോഗ്യം നന്നായി പരിപാലിക്കുക. വിവാഹിതരായ ദമ്പതികൾക്ക് സന്തതിഭാഗ്യം സിദ്ധിക്കും. ഏപ്രിലിൽ മീനരാശിയിലേക്കുള്ള വ്യാഴത്തിന്റെ സംക്രമണം നിയമവിദ്യാർത്ഥികൾക്കും അക്കൗണ്ടന്റുമാർക്കും ഭരണാധിപര്‍ക്കും ശുഭമായിരിക്കും. തൊഴിൽ രഹിതരായവര്‍ക്ക് ജോഫ് ഓഫറുകള്‍ ലഭിക്കും. ജോലിക്കാര്‍ക്ക് തങ്ങളുടെ കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും മേലുദ്യോഗസ്ഥർ അംഗീകാരം നൽകുന്നതോടൊപ്പം അവര്‍ക്ക് ജോലിക്കയറ്റവും വേതനവര്‍ദ്ധനവും ലഭിക്കും. Jupiter Transit Effects on Libra Moon Signവൃശ്ചിക രാശിയിലേക്കുള്ള വ്യാഴ സംക്രമണം 2022
വർഷാരംഭത്തിൽ വൃശ്ചിക രാശിക്കാർക്ക് വ്യാഴം നാലാം ഭാവത്തിൽ നിന്ന് സംക്രമിക്കും. ഈ കാലയളവ് നിങ്ങളുടെ വ്യക്തി ജീവിതത്തിൽ ചില മാറ്റങ്ങൾ കൊണ്ടുവരും. നിങ്ങൾ കുടുംബ ചടങ്ങുകൾ സംഘടിപ്പിക്കുകയും അതില്‍ ഭാഗഭാക്കാകുകയും ചെയ്യും. വീടോ വസ്തുവോ വാങ്ങാൻ പറ്റിയ സമയമാണിത്. ഏപ്രിലിൽ വ്യാഴം മീനരാശിയിലേക്ക് കടക്കും. ഈ കാലയളവിൽ, നിങ്ങൾ സമ്പത്തും സ്ഥിരതയും ആസ്വദിക്കും. വിവിധ സ്രോതസ്സുകളിൽ നിന്ന് നിങ്ങൾക്ക് വരുമാനം ലഭിച്ചേക്കാം. നിങ്ങളുടെ കുട്ടികളുമായി നിങ്ങൾക്ക് ആഴത്തിലുള്ള ബന്ധമുണ്ടാകും, അവരുടെ നേട്ടങ്ങൾകൊണ്ട് നിങ്ങൾക്ക് അഭിമാനം തോന്നും. വിദ്യാർത്ഥികൾ തങ്ങളുടെ പഠനകാര്യങ്ങളിൽ വിജയിക്കുന്നതിനാൽ ഇത് ശ്രദ്ധേയമായ ഒരു കാലഘട്ടം ആയിരിക്കും. അവർ തങ്ങളുടെ പരീക്ഷകളിൽ മികച്ച ഗ്രേഡുകളോടെ പാസ്സാകും. Jupiter Transit Effects on Scorpio Moon Signധനു രാശിയിലേക്കുള്ള വ്യാഴ സംക്രമണം 2022
ധനു രാശിക്കാർക്ക് വർഷാരംഭത്തിൽ വ്യാഴം മൂന്നാം ഭാവത്തിൽ നിന്ന് സംക്രമിക്കും. ഈ കാലയളവ് നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ചില വെല്ലുവിളികൾ സൃഷ്ടിച്ചേക്കാം. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും നിങ്ങൾ സന്തോഷകരമായ ബന്ധം പങ്കിടും. ഈ കാലയളവിൽ സ്വന്തം ആരോഗ്യത്തെപ്പറ്റി നിങ്ങള്‍ ബോധമുള്ളവരായിരിക്കും. ഗ്രന്ഥകര്ത്താക്കള്ക്കും എഴുത്തുകാർക്കും അനുകൂലമായ ഒരു കാലഘട്ടം അനുഭവപ്പെടുകയും അവരുടെ കൃതികൾ വിലമതിക്കപ്പെടുകയും ചെയ്യും. ഏപ്രിലിൽ മീനരാശിയിലേക്കുള്ള വ്യാഴത്തിന്റെ സംക്രമണം നിങ്ങളുടെ ജീവിതത്തിൽ കൂടുതൽ മാറ്റങ്ങൾ വരുത്തും. നിങ്ങൾ കുടുംബത്തോട് ആഭിമുഖ്യമുള്ളവരാകും, ഒപ്പം കുടുംബത്തില്‍ സന്തോഷം നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യും. വസ്തുവിൽ നിക്ഷേപിക്കാനോ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കാനോ ഇപ്പോൾ നല്ല സമയമാണ്. ഈ കാലയളവിൽ നിങ്ങളുടെ ബിസിനസ്സ് പുരോഗതി പ്രാപിക്കും. കൂടാതെ, വിദ്യാർത്ഥികൾ അവരുടെ പരീക്ഷകളിൽ മികച്ച മാർക്ക് വാങ്ങുകയും ചെയ്യും. ഈ കാലയളവ് അവര്‍ക്ക് ആസ്വദിക്കാം. നിങ്ങൾ വീടോ വാഹനമോ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഈ സമയം അതിന് അനുകൂലമായിരിക്കും. Jupiter Transit Effects on Sagittarius Moon Signമകരം രാശിയിലേക്കുള്ള വ്യാഴ സംക്രമണം 2022
മകരം രാശിക്കാർക്ക് വർഷാരംഭത്തിൽ ധനത്തിന്റെ ഭവനമായ രണ്ടാം ഭാവത്തിൽ നിന്ന് വ്യാഴം സംക്രമിക്കും. ഈ കാലഘട്ടം ചെലവുകൾ വർദ്ധിക്കുന്നതിനും ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനും കാരണമാകും. അതിനാൽ, നിങ്ങള്‍ ചെലവുകള്‍ നിയന്ത്രിക്കാനും സമയബന്ധിതമായി വൈദ്യസഹായം തേടാനും നിർദ്ദേശിക്കുന്നു. അനുകൂല കാലമായതുകൊണ്ട് വിദേശത്ത് സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നവരുടെ അപേക്ഷ സ്വീകരിക്കപ്പെടും. ഏപ്രിലിൽ മീനരാശിയിലേക്കുള്ള വ്യാഴത്തിന്റെ സംക്രമണം കൂടുതൽ മാറ്റങ്ങൾ കൊണ്ടുവരും. ബിസിനസ്സുകാര്‍ക്ക് ചിലപ്പോള്‍ വെല്ലുവിളികൾ ഉണ്ടായേക്കാം. ജോലിക്കാര്‍ക്ക് അവരുടെ കഠിനാധ്വാനവും പരിശ്രമവും കൊണ്ട് ഫലം സിദ്ധിക്കും. ബിസിനസ്സ് വിപുലീകരണത്തിന് അനുകൂലമായ കാലഘട്ടമാണിത്. ആരോഗ്യവും ശാരീരികസ്വാസ്ഥ്യവും നിലനിർത്തുന്നതിൽ നിങ്ങൾ ശ്രദ്ധാലുവായിരിക്കും. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും അനാവശ്യ വഴക്കുകള്‍ ഉണ്ടാകാതെ നോക്കുക. നിങ്ങളുടെ അഹംഭാവം ഉപേക്ഷിച്ച് പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുക. Jupiter Transit Effects on Capricorn Moon Signകുംഭ രാശിയിലേക്കുള്ള വ്യാഴ സംക്രമണം 2022
വർഷാരംഭത്തിൽ കുംഭ രാശിക്കാർക്ക് അവരുടെ രാശിയിൽ വ്യാഴം സ്ഥാനം പിടിക്കും. ഈ കാലയളവിൽ, നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾ കൈവരും. പക്ഷപാതമില്ലാത്ത ഇടപാടുകളിലൂടെ നിങ്ങൾ ആളുകളുടെ വിശ്വാസം നേടും. നിങ്ങളുടെ കുടുംബാംഗങ്ങൾക്ക് പ്രയാസമുണ്ടാകുന്ന അഹംഭാവത്തിൽ നിന്ന് നിങ്ങൾ മുക്തനാകണം. പുതിയ പദ്ധതികളിൽ നിക്ഷേപിക്കുന്നതിന് അനുകൂല സമയമാണിത്. തൊഴിൽപരവും വ്യക്തിപരവുമായി നിങ്ങൾ പൊരുത്തമുള്ള ജീവിതം ആസ്വദിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പിന്തുണയോടെ നിങ്ങൾ കൂടുതൽ നേട്ടങ്ങൾ കൈവരിക്കും. ഏപ്രിലിൽ (ഗുരു പേയാർച്ചി) മീനരാശിയിലേക്കുള്ള വ്യാഴത്തിന്റെ സംക്രമണം ബിസിനസുകാർക്ക് ഗുണം ചെയ്യും. ബിസിനസ്സ് അഭിവൃദ്ധി പ്രാപിക്കുകയും മികച്ച ലാഭം നേടുകയും ചെയ്യും. കൂടുതൽ ലാഭം നേടുന്നതിനാല്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചവും സ്ഥിരതയുള്ളതുമാകും. നിങ്ങളുടെ എല്ലാ സംരംഭങ്ങളിലും നിങ്ങളുടെ കുടുംബം നിങ്ങളെ പൂർണ്ണഹൃദയത്തോടെ പിന്തുണയ്ക്കും. അത്തരം വിപുലീകരണംകൊണ്ട് നിങ്ങൾക്ക് നേട്ടമുണ്ടാകുമെന്നതിനാൽ നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാൻ പറ്റിയ സമയമാണിത്. നിങ്ങൾക്ക് പൂർവ്വിക സ്വത്ത് അനന്തരാവകാശമായി ലഭിക്കുകയും അതില്‍നിന്ന് നിങ്ങൾക്ക് നേട്ടമുണ്ടാകുകയും ചെയ്യും. Jupiter Transit Effects on Aquarius Moon Signമീനരാശിയിലേക്കുള്ള വ്യാഴ സംക്രമണം 2022
മീനരാശിക്കാർക്ക് വർഷാരംഭത്തിൽ വ്യാഴം 12-ആം ഭാവത്തിൽ നിന്ന് സംക്രമിക്കും. ആരോഗ്യകാര്യത്തിൽ ഈ കാലഘട്ടം ശ്രദ്ധേയമാണ്. നിങ്ങൾ ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമ മുറകളും പാലിക്കണം. സാമ്പത്തിക ബുദ്ധിമുട്ട് ഒഴിവാക്കാനായി നിങ്ങളുടെ ചെലവുകൾ നിയന്ത്രിക്കാനും വിവേകത്തോടെ ചെലവഴിക്കാനും നിർദ്ദേശിക്കുന്നു. വിദേശത്ത് സ്ഥിരതാമസമാക്കാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയമാണ്. ഏപ്രിലിൽ മീനരാശിയിലേക്കുള്ള വ്യാഴത്തിന്റെ സംക്രമണം നിങ്ങളെ ശാക്തീകരിക്കും, ഒപ്പം നിങ്ങൾ കൂടുതൽ ശക്തരും ആത്മവിശ്വാസമുള്ളവരുമായിത്തീരും. നിങ്ങൾക്ക് മറ്റുള്ളവരിൽ ഒരു കരിസ്മാറ്റിക് പ്രഭാവം സൃഷ്ടിക്കാന്‍ കഴിയും, അതോടെ ആളുകൾ നിങ്ങളുടെ മാർഗനിർദേശം തേടിവരികയും ചെയ്യാം. നിങ്ങളുടെ ഭാരം പരിശോധിക്കുക, നിങ്ങളുടെ ഭക്ഷണ ശീലങ്ങൾ ശ്രദ്ധിക്കുക. നിങ്ങളുടെ പ്രൊഫഷണൽ ജീവിതത്തിലും വ്യക്തിജീവിതത്തിലും ഉണ്ടാകുന്ന വെല്ലുവിളികളെ മറികടക്കാൻ നിങ്ങളുടെ ശുഭാപ്തിവിശ്വാസം സഹായിക്കും. നിങ്ങളുടെ ഇണയുമായി നിങ്ങൾ ഗാഢബന്ധം സ്ഥാപിക്കും. അവിവാഹിതരായവര്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള വ്യക്തിയെ കണ്ടെത്താന്‍ കഴിഞ്ഞേക്കാം. അനുകൂലമായ ഒരു കാലയളവ് ആസ്വദിച്ചുകൊണ്ട് വിദ്യാർത്ഥികൾ അവരുടെ പരീക്ഷകളിലും പഠന കാര്യങ്ങളിലും മികവ് പുലർത്തും. ആത്മീയ പ്രവൃത്തികളിലും നിങ്ങൾ ചായ്വുള്ളവരായിരിക്കും. Jupiter Transit Effects on Pisces Moon Signവ്യാഴ സംക്രമണം നവംബർ 2021 പ്രവചനങ്ങൾ
അദ്ധ്യാപകര്‍, ധനം, കുട്ടികൾ, ഭാഗ്യം എന്നിവയെ പ്രതിനിധീകരിക്കുന്ന ഗ്രഹമായതിനാൽ ജ്യോതിഷത്തിൽ ഈ സംക്രമണം ഒരു ശുഭസംഭവമായി കരുതപ്പെടുന്നു. ജ്യോതിഷത്തില്‍ ഏറ്റവും ഗുണകരമായ ഗ്രഹമായാണ് വ്യാഴം ഗണിക്കപ്പെടുന്നത്. സന്തോഷത്തിന്റെയും ശുഭാപ്തിവിശ്വാസത്തിന്റെയും ഗ്രഹം കൂടിയാണിത്. ഓരോ ഗ്രഹവും അതിന്റെ അടയാളങ്ങൾ മാറ്റുന്നുണ്ട്, എന്നാൽ വലിയ ഗ്രഹങ്ങളുടെ സംക്രമണ പ്രഭാവം ജീവിതത്തെത്തന്നെ മാറ്റിമറിക്കുന്നു. ഈ ഗ്രഹങ്ങൾ ഒരു വർഷമോ അതിൽ കൂടുതലോ ഒരു രാശിയിൽ നിൽക്കാറുള്ളതിനാൽ ഈ ഗ്രഹങ്ങൾ സ്ഥിതിചെയ്യുന്ന ഭാവങ്ങളില്‍ പ്രവർത്തനം വര്‍ദ്ധിക്കും. ജ്ഞാനത്തിന്റെ ഗ്രഹം എന്നറിയപ്പെടുന്ന സ്വർഗ്ഗീയ ഗുരുവായ വ്യാഴം നന്നായി സ്ഥിതിചെയ്താല്‍ ഈ രാശിയിലുള്ളവര്‍ അനുഗ്രഹീതരാകും. നവംബറിലെ വ്യാഴ സംക്രമണം എല്ലാവരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കും. എന്നിരുന്നാലും, വ്യാഴത്തിന്റെ സംക്രമണത്തെക്കുറിച്ച് ധാരാളം തെറ്റിദ്ധാരണകൾ നിലവിലുണ്ട്. ഈ ഗ്രഹത്തിന് ഒരു സ്വാഭാവിക ഗുണം ഉണ്ടെങ്കിലും, അത് ശത്രു രാശിയിൽ നിൽക്കുമ്പോൾ, അഥവാ ദുർബലമാകുമ്പോൾ, പിന്നോക്കാവസ്ഥയിലോ, ജ്വലനത്തിലോ, നിരവധി വെല്ലുവിളികൾ ഉണ്ടായെന്നുവരും. അതിനാൽ, ഈ സംക്രമണ സമയത്ത് നിങ്ങളുടെ വ്യാഴം എങ്ങനെ നില്ക്കുന്നു എന്ന് അറിയേണ്ടത് പ്രധാനമാണ്. Read more about Guru Rashi Parivartanവ്യാഴ സംക്രമണത്തിന്റെ ഫലങ്ങൾ എന്തൊക്കെയാണ്?
ആളുകൾ കരുതുന്നത്, വാർഷിക സംക്രമണങ്ങള്‍ അവരുടെ ജീവിതത്തിൽ പുതിയ സംഭവങ്ങൾ കൊണ്ടുവരുമെന്നാണ്. പക്ഷേ, ഒരു സംക്രമണത്തിനും ജാതകത്തില്‍ പറഞ്ഞിരിക്കുന്ന വെടിപാളുകളെ മറികടക്കാൻ കഴിയില്ല എന്ന സത്യം മനസ്സിലാക്കണം. നിങ്ങൾ ജാതകത്തിലുള്ളത് മനസ്സിലാക്കുകയും അതിൽ പറഞ്ഞിരിക്കുന്ന സംഭവങ്ങൾ എന്താണെന്ന് കണ്ടെത്തുകയും വേണം. നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ കടന്നുപോകേണ്ട സംഗതികളുടെ ആത്യന്തിക പ്രതിഫലനമാണ് ജാതകം. വ്യാഴം 12 മാസം ഒരു രാശിയിൽ നിൽക്കുന്നു. എന്നിരുന്നാലും, 2021 നവംബറിലെ വ്യാഴസംക്രമണം വളരെ അപൂർവമാണ്, കാരണം അത് കുംഭരാശിയില്‍ ആറ് മാസം മാത്രമേ വസിക്കൂ. ആറ് മാസത്തിന് ശേഷം അത് മീനരാശിയിലെ ജലരാശിയിലേക്ക് നീങ്ങും. അതിനാൽ, കുംഭരാശിയിലേക്കുള്ള വ്യാഴത്തിന്റെ സംക്രമണം താരതമ്യേന കുറഞ്ഞ കാലയളവിലേക്കുള്ളതാണ്. വ്യാഴം 2021 നവംബർ 20 11:23 am-ന് കുംഭ രാശിയിൽ പ്രവേശിക്കുകയും 2022 ഏപ്രിൽ 13, 4:57 pm വരെ അവിടെ തുടരുകയും ചെയ്യും. സാങ്കേതികമായി പറഞ്ഞാല്‍, വ്യാഴം 2021 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ ഒരേ രാശിയിൽ ആയിരുന്നതിനാൽ 12 മാസക്കാലം കുംഭത്തിൽ വസിച്ചതായി ഗണിക്കണം. കുംഭം ഒരു നിശ്ചിത രാശിയോടൊപ്പം വായുരാശിയും കൂടിയാണ്. ശനി അതിനെ ഭരിക്കുന്നു, ഇത് ശനിയുടെ മൂലത്രികോണ ചിഹ്നമാണ്. ഇത് പ്രതീക്ഷകൾ, ആഗ്രഹങ്ങൾ, അന്താരാഷ്ട്ര സംഘടനകൾ, പണം, മൂത്ത കൂടപ്പിറപ്പുകള്‍ എന്നിവയെ സൂചിപ്പിക്കുന്നു. അതിനാൽ, ഓരോ ചിഹ്നത്തിനും, ഈ കാര്യങ്ങൾ പ്രധാനമാണ്.ഏത് രാശിയിൽ നിന്നാണ് നിങ്ങൾ വ്യാഴ സംക്രമണം പരിശോധിക്കേണ്ടത്?
പരാശര മഹർഷിയുടെ അഭിപ്രായത്തിൽ, ചന്ദ്രരാശിയിലൂടെയാണ് സംക്രമണത്തെക്കുറിച്ച് പഠിക്കുന്നത്. എന്നിരുന്നാലും, ജ്യോതിഷം മുമ്പെങ്ങുമില്ലാത്തവിധം പുതുക്കാറുള്ളതിനാല് ചിലർ ലഗ്നത്തിലൂടെയുള്ള സംക്രമണവും പരിശോധിക്കുന്നുണ്ട്. ലഗ്നത്തിലൂടെയും ചന്ദ്രക്കൂറിലൂടെയും രാശിയിലൂടെയും വ്യാഴത്തിന്റെ ഗതി മനസ്സിലാക്കുന്നത് എളുപ്പമല്ല. എന്നിരുന്നാലും, ലഗ്നം നിങ്ങളുടെ ശരീരമാണെന്ന് കരുതുക. ചന്ദ്രൻ മനസ്സിനെ സൂചിപ്പിക്കുന്നു. ലഗ്നത്തിൽ നിന്നും ചന്ദ്രനിൽ നിന്നും വ്യാഴം നിസ്സംഗനായി നില്ക്കും, അല്ലെങ്കിൽ ഒരേ ഭവനത്തില്‍ വസിക്കും. ജ്യോതിഷത്തിൽ നാല് ഘടകങ്ങളുണ്ട്; അവ അഗ്നി, ഭൂമി, വായു, ജലം എന്നിവയാണ്. പന്ത്രണ്ട് രാശികള്‍ അല്ലെങ്കില്‍ ഭാവങ്ങള്‍ ഈ ഘടകങ്ങളുടേതാണ്. മേടം, ചിങ്ങം, ധനു എന്നിവ അഗ്നിരാശികളാണ്; ഇടവം, കന്നി, മകരം എന്നിവ ഭൂരാശികളാണ്; മിഥുനം, തുലാം, കുംഭം എന്നിവ വായുരാശികളാണ്; കർക്കടകം, വൃശ്ചികം, മീനം എന്നിവ ജലരാശികളാണ്. അതിനാൽ, വിഭിന്ന ഘടകങ്ങളിൽ, വ്യാഴം വ്യത്യസ്തമായി പെരുമാറും, അതിനനുസരിച്ചായിരിക്കും ഫലങ്ങൾ ഉണ്ടാകുന്നത്. ഓരോ രാശിയ്ക്കും വരാനിരിക്കുന്ന വ്യാഴ സംക്രമണങ്ങളുടെ ഫലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. ലഗ്നത്തിലൂടെയും ചന്ദ്രരാശിയിലൂടെയും നിങ്ങൾക്ക് ഇത് പരിശോധിക്കാവുന്നതാണ്.മേടം
വ്യാഴസംക്രമണം കൂടുതൽ സുഹൃത്തുക്കളെയും ടീമംഗങ്ങളെയും നിങ്ങളിലേക്ക് കൊണ്ടുവരികയാണ്. എന്നിരുന്നാലും, അടുത്ത ആറ് മാസത്തേക്ക്, നിങ്ങളുടെ ദീർഘകാല പദ്ധതികളിലും സ്വപ്നങ്ങളിലും നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കും. തൽഫലമായി, നിലവിലുള്ള ദീർഘകാല പദ്ധതികളിൽ ചില മാറ്റങ്ങൾ ഉണ്ടായേക്കാം. ഈ പദ്ധതികൾ ശാസ്ത്രീയ-സാങ്കേതിക ആശയവിനിമയവുമായി ബന്ധപ്പെടുത്താം. നിങ്ങൾ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ വളരെ ആകൃഷ്ടരാവുന്നതിനാല്, ഇത് നിങ്ങളെ എൻജിഒകളുമായി ബന്ധിപ്പിക്കും. നിങ്ങൾ ഈ സംക്രമണം ശരിയായി ഉപയോഗിക്കുകയാണെങ്കിൽ നിങ്ങൾക്ക് വിജയവും ധനവും നേടാം. ടീമില്‍ ചില തർക്കങ്ങൾ ഉണ്ടായിരിക്കും, പക്ഷേ വ്യാഴം ഈ ഭാവത്തില്‍ നിന്ന് മാറുമ്പോൾ അത് അപ്രത്യക്ഷമാകും. നിങ്ങളുടെ മുതിര്‍ന്ന സഹോദരങ്ങൾക്കും കസിൻസിനും ഇത് ഒരു പ്രധാനപ്പെട്ട സമയമാണ്.ഇടവം
ഇത് നിങ്ങളുടെ കരിയറിനും ഗൃഹത്തിനും ഒരു നിർണായക ഘട്ടമാണ്. വ്യാഴത്തിന്റെ പത്താം ഭാവം തൊഴിലിന് അനുകൂലമല്ല, അതിനാൽ നിങ്ങൾ ശ്രദ്ധിക്കണം. കൂടാതെ, നിങ്ങളുടെ സഹപ്രവർത്തകരോടും മേലധികാരികളോടും നിങ്ങൾ വളരെ കരുതലോടെ വര്‍ത്തിക്കണം. അവരുമായി പൊരുത്തപ്പെടാൻ ശ്രമിക്കുക; അല്ലായ്കില്, നിങ്ങളുടെ ജോലിയിൽ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകും. പുതിയ തൊഴിലവസരങ്ങൾ ഉയര്‍ന്നുവരാം, എന്നാൽ വ്യാഴത്തിന് ശരിയായ ഭാവത്തിൽ സംക്രമണം നടക്കാത്തതിനാൽ നിങ്ങൾ രണ്ടുതവണ ചിന്തിക്കണം. ചില സമയങ്ങളിൽ, വ്യാഴത്തിന് നിങ്ങളില്‍ അമിതമായ ശുഭാപ്തിവിശ്വാസവും അലസതയും ചെലുത്താനാവും. എന്നിരുന്നാലും, വലിയ പദ്ധതികളിലും വിദേശ സഹകരണങ്ങളിലും പ്രവർത്തിക്കാനുള്ള സമയമാണിത്.മിഥുനം
വ്യാഴത്തിന്റെ സംക്രമണം വിദേശ സഹകരണങ്ങളും ദീർഘയാത്രകളും കൊണ്ടുവരും. നിങ്ങളുടെ യാത്രാ പദ്ധതികളിൽ നിങ്ങൾക്ക് വളരെ വ്യക്തത ഉണ്ടായിരിക്കണം. മീഡിയ, മാസ് കമ്മ്യൂണിക്കേഷൻ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും ഇത് ഒരു നിർണായക സമയമാണ്. നിങ്ങൾക്ക് ആത്മീയതയിലും തത്ത്വചിന്തയിലും വളരെയധികം താൽപ്പര്യമുണ്ടാകും. വിദ്യാർത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ചില പ്രോജക്റ്റുകളിൽ പ്രവർത്തിക്കാനുള്ള മികച്ച സമയമാണിത്. അതേസമയം, വാദങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടതുണ്ട്; അല്ലെങ്കിൽ, നിങ്ങളുടെ ഊർജ്ജം നഷ്ടപ്പെട്ടേക്കാം. കരിയറുമായി ബന്ധപ്പെട്ട പരിശീലനവും ഈ സംക്രമണത്തിന്റെ ഭാഗമാകും. പിതൃതുല്യരായ വ്യക്തികളും ഉപദേശകരും ഈ ഘട്ടത്തിൽ വളരെയധികം നിര്‍ബന്ധം പിടിക്കും.കർക്കടകം
കർക്കടകം സാമ്പത്തികം, പങ്കാളിത്തം എന്നിവയുടെ എട്ടാം ഭാവത്തിലൂടെയാണ് സംക്രമണം നടത്തുന്നത്. പരിവർത്തന മേഖല വളരെ സജീവമായതിനാൽ, ഈ സംക്രമണം വെല്ലുവിളി നിറഞ്ഞതായിരിക്കും. നിങ്ങളുടെ വൈകാരിക ആവശ്യങ്ങളിൽ നിങ്ങള്‍ക്ക് കരുതലുണ്ടെങ്കിൽ അത് നന്നാണ്. ചിലപ്പോള്‍ നിങ്ങളുടെ വിഷമങ്ങൾ കേൾക്കാൻ നിങ്ങൾക്ക് ആരെയെങ്കിലും ആവശ്യമായി വന്നേക്കാം. സാമ്പത്തികം, ഉടമ്പടികൾ എന്നിവയുമായി ബന്ധപ്പെട്ട ചില ചർച്ചകൾ നിങ്ങൾക്ക് പ്രതീക്ഷിക്കാം. നിങ്ങളുടെ പങ്കാളിത്തത്തെ സംബന്ധിച്ചും ചില ആശങ്കകൾ ഉണ്ടാകാം. വായ്പ ലഭിക്കുന്നതിനും നൽകുന്നതിനുമുള്ള ചർച്ചകൾ നടക്കും. ഇതൊരു ലോലഘട്ടമാണ്, അതിനാൽ നിങ്ങളുടെ ജീവിതത്തിന്റെ സര്‍വ്വ മേഖലകളിലും നിങ്ങൾ വളരെ ശ്രദ്ധാലുവായിരിക്കണം. പ്രണയ ജീവിതം സംബന്ധിച്ചും വളരെയധികം ശ്രദ്ധ വേണം, എന്തെന്നാല്‍ ഈ സംക്രമണത്തില്‍ ഉടനീളം നിങ്ങൾക്ക് പരിഹരിക്കാൻ ചില പ്രശ്നങ്ങൾ ഉണ്ടായിരിക്കും.ചിങ്ങം
വ്യാഴം വിവാഹത്തിന്റെയും പ്രൊഫഷണൽ ബന്ധങ്ങളുടെയും ഏഴാം ഭാവത്തെ സ്വാധീനിക്കും. ബന്ധങ്ങളിൽ പരീക്ഷണം നടത്തേണ്ട കാലമാണിത്. നിങ്ങളുടെ പ്രണയ ജീവിതം മെച്ചപ്പെടുത്താൻ ശ്രമിക്കുക, കാരണം വെല്ലുവിളികൾ ഉണ്ടാകും. വ്യാഴം ശക്തനാണെങ്കിൽ, അവിവാഹിതർ പോലും വിവാഹിതരാകും. ബന്ധത്തിൽ ഒരു പുതിയ ഘട്ടം ഉടലെടുക്കും. പ്രൊഫഷണൽ മേഖലയിലും ഈ മാറ്റം സംഭവിക്കാം. നിങ്ങൾക്ക് പുതിയ കരാറുകളും ബിസിനസ്സ് ഇടപാടുകളും ലഭിച്ചേക്കാം. വ്യാഴം നിങ്ങളുടെ ലഗ്നത്തെയും ബാധിക്കും, അതിനാൽ നിങ്ങളുടെ ആരോഗ്യവും നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ ആഹാരക്രമം നിയന്ത്രിക്കണം; അല്ലെങ്കിൽ, ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും.കന്നി
ഈ സമയത്ത്, വ്യാഴം വെല്ലുവിളികളുടെ ആറാം ഭാവത്തിലൂടെ നീങ്ങും. അതിനാൽ, നിങ്ങളുടെ ആരോഗ്യത്തിലും സഹപ്രവർത്തകരുടെ കാര്യത്തിലും വളരെ ശ്രദ്ധാലുവായിരിക്കണം. നിങ്ങളുടെ പ്രോജക്റ്റുകൾ വളരെ സങ്കീർണ്ണമായിരിക്കും, നിങ്ങൾ അവയിൽ ധാരാളം സമയം ചെലവഴിക്കും. പുതിയ പദ്ധതികൾ ഉടലെടുത്തേക്കാം, എന്നാൽ നിബന്ധനകളുടെയും വ്യവസ്ഥകളുടെയും കാര്യത്തില്‍ നിങ്ങൾ ശ്രദ്ധ പുലര്‍ത്തണം. നിലവിലുള്ള പദ്ധതികൾക്ക് ചിലപ്പോള്‍ കാലതാമസം നേരിടേണ്ടിവന്നേക്കാം. വ്യാഴം ആരോഗ്യ ഭവനത്തിലൂടെ സഞ്ചരിക്കുന്നതിനാൽ നിങ്ങളുടെ ആരോഗ്യം നിർണായകമാണ്. വ്യാഴം “ജീവ”യുടെ സൂചകമാണ്, അതിനാൽ നിങ്ങളുടെ ആരോഗ്യം പ്രധാനമാണ്. ശ്രദ്ധിച്ചില്ലെങ്കിൽ, ശാരീരിക പ്രശ്നങ്ങൾ ഉണ്ടായേക്കാം.തുലാം
ഈ സംക്രമണത്തില്‍, നിങ്ങളുടെ സർഗ്ഗാത്മകത വർദ്ധിക്കും, ഒപ്പം സൃഷ്ടിപരമായ പ്രോജക്റ്റുകൾ ആരംഭിക്കുകയും ചെയ്യും. പുതിയ ക്രിയേറ്റീവ് പ്രോജക്റ്റുകൾ ഉയര്‍ന്നുവരാം, അത് നിങ്ങളെ ആവേശഭരിതരാക്കും. കലാരംഗത്തും വിനോദ രംഗത്തും പ്രവർത്തിക്കുന്നവർക്ക് സുപ്രധാന സമയമാണിത്. രാഷ്ട്രീയക്കാർക്കും സാമൂഹിക പ്രവർത്തകർക്കും ധാരാളം ജോലികൾ ലഭിക്കും. നിങ്ങളുടെ സന്താനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ജീവിതത്തിൽ പുതിയ ലക്ഷ്യങ്ങൾ നേടുകയും ചെയ്യും. ഒരു പുതിയ ടീമിൽ ചേരാനുള്ള അവസരങ്ങളുണ്ടാകും. അവിവാഹിതർക്ക് സമാന ചിന്താഗതിയുള്ളവരെ കണ്ടെത്താനും തിരഞ്ഞെടുക്കാനും കഴിയും. ഈ സംക്രമണത്തിൽ തീർത്ഥാടനങ്ങളും സാമൂഹിക ഒത്തുചേരലുകളും ഒരുപാടുണ്ടാകും.വൃശ്ചികം
കുംഭരാശിയിലൂടെയുള്ള വ്യാഴസംക്രമണം നിങ്ങളുടെ കുടുംബകാര്യങ്ങളിൽ നിർണായകമായിരിക്കും. ഗൃഹത്തിന്റെയും കുടുംബത്തിന്റെയും നാലാമത്തെ ഭാവം വ്യാഴത്തിന് നല്ല സ്ഥാനം നല്കുന്നു. അതിനാൽ, ഈ സംക്രമണത്തില്‍ നിങ്ങൾക്ക് പ്രധാനപ്പെട്ട സംഭവങ്ങള്‍ പ്രതീക്ഷിക്കാം. റിയൽ എസ്റ്റേറ്റ് ഇടപാടുകളോ നിർമ്മാണവുമായി ബന്ധപ്പെട്ട ചർച്ചകളോ ധാരാളം വന്നുഭവിക്കാം. കുടുംബത്തിന്റെ ഒത്തുചേരലുണ്ടാകും, ഒപ്പം നിങ്ങളുടെ ബന്ധുക്കളുമായി നിങ്ങൾ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യും. തൊഴിൽ മേഖലയെ വ്യാഴം സ്വാധീനിക്കുന്നതിനാൽ കരിയർ അർത്ഥമുള്ളതായിരിക്കും. പത്താം ഭാവത്തിലെ വ്യാഴ പ്രഭാവം മഹത്തായ ഒന്നായി ഗണിക്കാത്തതിനാൽ നിങ്ങളുടെ മേലധികാരികളോട് നിങ്ങൾ വളരെ കരുതലോടെ വര്‍ത്തിക്കണം.ധനു
ഈ സംക്രമണ സമയത്ത് വ്യാഴം നിങ്ങളെ ഒന്നിലേറെ പ്രവൃത്തികൾ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതിനാൽ ഇത് നിങ്ങൾക്ക് ലോലമായ സംക്രമണമാണ്. വ്യാഴം വികാസവും വിപുലീകരണവും വഹിക്കുന്ന ഗ്രഹമായതിനാൽ, നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ വളരെ ശ്രദ്ധയുണ്ടായിരിക്കണം. ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ സാമ്പത്തിക ചെലവുകൾ നിയന്ത്രിക്കുക എന്നതാണ്; അല്ലെങ്കിൽ, ഈ സമയത്ത് ഒരുപാട് നഷ്ടങ്ങൾ ഉണ്ടാകും. ചെറു യാത്രകൾ ഏറെയുണ്ടാകുമെങ്കിലും അതിനും കാലതാമസം നേരിട്ടേക്കാം.ആശയവിനിമയത്തിന് നിങ്ങൾക്ക് ധാരാളം അവസരങ്ങൾ ഉണ്ടാകും, പക്ഷേ തുറന്നടിച്ചുപറയുന്നത് ഒഴിവാക്കണം. ഈ സമയത്ത് നിങ്ങൾ ഒരു ഇലക്ട്രോണിക് ഉപകരണം പോലും വാങ്ങിയെന്നുവരാം. വിദ്യാർത്ഥികൾ പുതിയ സാങ്കേതിക നൈപുണ്യങ്ങള്‍ പഠിക്കും.
മകരം
ഈ കാലയളവില്‍, വ്യാഴം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ സ്വാധീനിക്കും. വ്യാഴം വികാസവും വിപുലീകരണവും വഹിക്കുന്ന ഗ്രഹമാണ്, അതിനാൽ നിങ്ങൾക്ക് ധാരാളം ചെലവുകൾ ഉണ്ടാകും. അതേസമയം, നിങ്ങൾ പുതിയ ജോലി സാധ്യതയും അന്വേഷിക്കും. പുതിയ നൈപുണ്യം നേടാനും നിങ്ങളുടെ കരിയർ മെച്ചപ്പെടുത്താനുമുള്ള സമയമാണിത്.വായ്പകള്‍, പൂർവ്വിക സ്വത്ത് എന്നിവയെ സംബന്ധിച്ച് നിങ്ങൾ അത്യാവശ്യ ചർച്ചകൾ നടത്തും. വായ്പകളിലോ സാമ്പത്തിക കാര്യങ്ങളിലോ റിസ്ക് എടുക്കരുത്. കുടുംബകാര്യങ്ങളില്‍ ശ്രദ്ധ ആവശ്യമായി വരും, ഈ സംക്രമണത്തില്‍ നിങ്ങൾ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവരും.
കുംഭം
വികാസത്തിനും വിപുലീകരണത്തിനുമുള്ള ഗ്രഹമായ വ്യാഴം നിങ്ങളുടെ രാശിയിലൂടെ നീങ്ങുന്നു. വ്യാഴം ഭാഗ്യത്തിന്റെയും സമ്പത്തിന്റെയും ഗ്രഹമായതിനാൽ ഇത് നിങ്ങളുടെ ജീവിതത്തിലെ സുപ്രധാന സമയമാണ്. ഇത് നിങ്ങളുടെ നല്ല ഭാവിക്ക് ഉതകും എന്നതിനാൽ നിങ്ങൾ ഈ സമയം വളരെ ശ്രദ്ധാപൂർവ്വം ഉപയോഗിക്കണം. അവിവാഹിതർക്ക് അനുയോജ്യമായ പങ്കാളിയെ കണ്ടെത്താന്‍ ഈ കാലത്ത് സാധിക്കും. എന്നിരുന്നാലും, ഈ സമയം നിങ്ങൾ ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കാതിരുന്നാല്‍ അത് ഗുണകരമാകും. ഈ സംക്രമണത്തില്‍ മുതിർന്നവരെ ആശ്രയിക്കുക. ജോലിസ്ഥലത്ത് പുതിയ അവസരമുണ്ടാകും, അതിനാല്‍ ഈ സംക്രമണം പ്രയോജനപ്രദമാക്കുക. ദീർഘദൂര യാത്രകള്‍ വൈകാതെ നടക്കും.മീനം
വൈകാരിക ആവശ്യങ്ങളുടെ പന്ത്രണ്ടാം ഭാവത്തിലൂടെ വ്യാഴം നീങ്ങുന്നതിനാല്‍ സ്വാഭാവികമായും നിങ്ങൾക്ക് വെല്ലുവിളികൾ നേരിടേണ്ടിവരും. നിങ്ങളുടെ ജനന ചാർട്ടിലെ ഏറ്റവും നിഗൂഢമായ ഭാഗം നിലവിൽ സജീവമാണ്. ഇത് നിങ്ങള്‍ക്ക് ഒരു ചുവട് പിറകോട്ട് നീങ്ങേണ്ട സമയമായിരിക്കും. നിങ്ങളുടെ ഭാവിക്കായി ചില പദ്ധതികൾ ആസൂത്രണം ചെയ്യുക. നിങ്ങളുടെ ആരോഗ്യം പ്രധാനമാണ് എന്നതിനാല്‍ ആരോഗ്യകാര്യത്തില്‍ നിങ്ങൾ ശ്രദ്ധിക്കണം. ഈ സമയം, പ്രപഞ്ചത്തിൽ നിന്നും വരുന്ന നിരവധി സന്ദേശങ്ങളടങ്ങുന്ന വിചിത്രസ്വപ്നങ്ങൾ നിങ്ങൾ കാണും. അവ നിങ്ങൾക്ക് ധാരാളം ഉൾക്കാഴ്ചകൾ നൽകും, അതിനാൽ നിങ്ങൾ അവയുടെ അർത്ഥം മനസ്സിലാക്കേണ്ടതുണ്ട്.വ്യാഴ സംക്രമണം 2018
ഗുരു മാറ്റം
ഒക്ടോബര്‍ 11 നു ഗുരു ശത്രുവിന്റെ രാശിയായ തുലാം രാശിയില്‍ നിന്ന് മിത്രരാശിയായ വൃശ്ചിക രാശിയിലേക്ക് മാറുന്നു. ഈ മാറ്റം നിങ്ങളെ എങ്ങനെ ബാധിക്കുന്നു. ഗുരു ജ്യോതിഷത്തില്‍ ഏറ്റവും ഗുണഫലങ്ങള്‍ തരുന്ന ഗ്രഹമാണ്. അത് കൊണ്ട് തന്നെ ഈ മാറ്റം നിങ്ങളുടെ സമസ്തമേഖലകളിലും മാറ്റങ്ങള്‍ വരുത്തിയേക്കാം
മേടം (അശ്വതി, ഭരണി, കാര്‍ത്തികയുടെ ആദ്യത്തെ 15 നാഴിക)
ഗുരു അഷ്ടമത്തില്‍ ശനി സഞ്ചരിക്കുന്ന ഈ സമയം അത്രയ്ക്കു അനുകൂലമെന്ന് പറയുകവയ്യാ. വിദ്യഭ്യാസം ചെയ്യുന്നവർക്ക് അലസതയും താല്പര്യക്കുറവും തോന്നുക സ്വാഭാവികമാണ്. ശ്രദ്ധയും കഠിനശ്രമവും ഇല്ലങ്കിൽ പരാജയം സംഭവിച്ചേക്കാം.ആരോഗ്യക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണ്ട സമയമാണിത്. ശിരോസംബന്ധമായ് അസുഖമുള്ളവർ വൈദ്യ സഹായം തേടേണ്ടതാണ്. കർമ്മരംഗത്ത് അലച്ചിലും വിപരീത അനുഭവങ്ങളും ഉണ്ടായേക്കാം. പ്രാർത്ഥനയും അതീവശ്രദ്ധയും ഒരുപരിധിവരെ തിരിച്ചടികളിൽ നിന്ന് കരകയറ്റിയേക്കാം. ജാമ്യം നിൽക്കുക അറിയാത്ത മേഖലകളിൽ പണം നിക്ഷേപിക്കുക തുടങ്ങിയവ കഷ്ടപ്പാടുകൾ നൽകുവാൻ സാധ്യതയുണ്ട്.
ഗുരു മാറ്റം നിങ്ങൾക് എങ്ങനെ?ഇടവം (കാര്‍ത്തികയുടെ ഒടുവിലത്തെ 45 നാഴിക, രോഹിണി, മകീര്യം ആദ്യപകുതി) :
ഗുരു ആറില്‍നിന്ന് ഏഴിലെയ്ക്കും കടക്കുന്നു. ഗുരുവിന്റെ കേന്ദ്രസ്ഥിതി കഴിഞ്ഞകാലങ്ങളില്‍ നിന്ന് ആശ്വാസം തരും. മാതാവിന്റെ ശാരീര ക്ലേശങ്ങളില്‍ ശ്രദ്ധ പുലര്‍ത്തേണ്ട സമയമാണിത്. വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സൂക്ഷ്മത വേണ്ടിവരും. അസമയത്തെ യാത്ര ഒഴിവാക്കേണ്ടതാണ്. ബിസ്സിനെസ്സില്‍ മുടക്കിയ മുതല്‍ തിരിച്ചു കിട്ടാന്‍ സാധ്യതയുണ്ട്. ഗൃഹത്തില്‍ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. തൊഴില്‍ രംഗത്ത് തടസ്സപ്പെട്ടിരുന്ന ബഹുമതികളും ധനവും ലഭിക്കാന്‍ സാധ്യത കാണുന്നു. ഗുരുവിന്റെ ഗ്രഹസ്ഥിതി നല്കുന്ന ഈശ്വരാധീനം അഷ്ടമ ശനിയുടെ തീവൃതകുറയ്ക്കും.
മിഥുനം (മകീര്യത്തിന്റെ ഒടുവിലത്തെ പകുതി, തിരുവാതിര, പുണര്‍തത്തിന്റെ ആദ്യത്തെ 45 നാഴിക)
ഗുരു അഞ്ചില്‍ നിന്ന് ആറിലേക്ക് കടക്കുന്നു. ഗുരുവിന്റെ സ്ഥിതി കഴിഞ്ഞകാലങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായി വിപരീത ഫലങ്ങള്‍ നല്‍കും. മാതാവിന്റെ ശാരീര ക്ലേശങ്ങളില്‍ ശ്രദ്ധ പുലര്‍ത്തേണ്ട സമയമാണിത്. വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സൂക്ഷ്മത വേണ്ടിവരും. അസമയത്തെ യാത്ര ഒഴിവാക്കേണ്ടതാണ്. ശത്രു ശല്യം രൂക്ഷമാകും. ധന നഷ്ടം വരാതെ സൂക്ഷിക്കണം. എല്ലാ കാര്യത്തിലും താല്‍പ്പര്യക്കുറവ് തോന്നും. തൊഴില്‍ രംഗത്ത് അംഗീകാരങ്ങള്‍ ലഭിക്കാതെയിരിക്കാം. പ്രാര്‍ഥനയും ദേവാലയ സന്ദര്‍ശങ്ങളും മനസ്സിനു ആശ്വാസം നല്‍കും.
ഗുരു മാറ്റം നിങ്ങൾക് എങ്ങനെ?കര്‍ക്കിടകം (പുണര്‍തത്തിന്റെ ഒടുവിലത്തെ 15 നാഴിക, പൂയം, ആയില്യം)
ഗുരു അഞ്ചില്‍ സഞ്ചരിക്കുന്ന സമയമാണിത്. ഗുരു അനുകൂലമായ സ്ഥിതിയിലാണ്. വിദ്യഭ്യാസ കാര്യങ്ങളില്‍ പോരോഗതിയുണ്ടാകുമെങ്കിലും വിജയത്തിനു കഠിനശ്രമം വേണ്ടി വരും. പ്രത്യേകിച്ച് പഠിക്കുന്നവര്‍ക്ക്. കുടുംബത്തില്‍ സ്വസ്ഥത ഉണ്ടായേക്കാം. ജീവിത പങ്കാളിയുമായി വിനോദയാത്രയ്ക്കും സാധ്യത കാണുന്നു. അംഗീകാരങ്ങള്‍ തേടി വന്നേക്കാം. തൊഴില്‍ രംഗത്ത് അഭിവൃദ്ധി പ്രകടമാക്കും. പുതിയ ആശയങ്ങള്‍ തൊഴില്‍ മേഖലയില്‍ പരീക്ഷിക്കുവാന്‍ അവസരം വരും. അനാവശ്യമായ യാത്രകള്‍ക്കും അലച്ചിലിനും സാധ്യതയുണ്ട്. എല്ലാ മേഖലയിലും അഭിവൃദ്ധി അനുഭവപ്പെട്ടേക്കാം. ചെറിയ തിരിച്ചടികളോഴിച്ചാല് ഈ മാറ്റം അനുകൂലമെന്നു പറയാം
ചിങ്ങം (മകം, പൂരം, ഉത്രത്തിന്റെ ആദ്യത്തെ 15 നാഴിക).
ഗുരു നാലില്‍ സഞ്ചരിക്കുന്ന സമയമാണ്. നാലിലേയ്ക്ക് മാറുന്ന വ്യാഴം മുന്‍ കാലത്തെ കഷ്ടപ്പാടുകള്‍ക്ക് അറുതി വരുത്തും. ചുറ്റുപാടുകള്‍ ഒരു പരിധിവരെ അനുകൂലമാകുമെങ്ങിലും തൊഴിലില്‍ കഠിനാദ്ധ്വാനം ചെയ്താലെ ഗുണഫലങ്ങള്‍ ലഭിക്കു. സാമ്പത്തികനില കുറച്ച് മെച്ചപ്പെടുമെങ്കിലും ചിലവ് കൂടിയിരിക്കും. യാത്രകളില്‍ വിജയമുണ്ടായേക്കാം. പുതിയ ജോലിമാറ്റം ആഗ്രഹികുന്നവര്ക്ക് ഇപ്പോള്‍ അനുകൂല സമയമാണെങ്കിലും നിലവിലുള്ള ജോലിയില്‍ ശ്രദ്ധിക്കേണ്ടതാണ്. ഊഹകച്ചവടങ്ങള്ക്കും കാലമത്ര മോശമല്ല. പ്രാര്‍ത്ഥനകള്‍ കൊണ്ടും ആരാധനാലയ ദര്ശങ്ങള് കൊണ്ടും കാര്യം അനുകൂലമാക്കുവാന്‍ സാധിക്കും.
തുലാം (ചിത്തിരയുടെ ഒടുവിലത്തെ പകുതി, ചോതി, വിശാഖത്തിന്റെ 45 നാഴിക)
ഗുരു രണ്ടില്‍ സഞ്ചരിക്കുന്ന സമയമാണ്. ജീവിതത്തില്‍ സുപ്രധാനമായ പല അനുകൂലസ്ഥിതിയും വന്നു ചേരും. കര്‍മ്മരംഗത്ത് ഉന്നത സ്ഥാനത്ത് എത്തുവാൻ കഴിയും. ആത്മവിശ്വാസവും പ്രയത്നങ്ങളും ഫലം തരാതിരിക്കില്ല. ലാഭം തരുന്ന നിക്ഷേപങ്ങളിൽ പണം മുടക്കുവാൻ അനുകൂലസമയമാണ്. കര്‍മ്മരംഗത്തും സാമൂഹികരംഗത്തും ശത്രുക്കള്‍ ഉണ്ടായേക്കാം. സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠയുണ്ടാകും. എതിർ ലിംഗത്തിലുള്ള സുഹൃത്ത് ബന്ധങ്ങൾ സന്തോഷം തന്നേയ്ക്കാം. ജാതകത്തിൽ വ്യാഴത്തിന്റെ ബലക്കുറവനുസരിച്ച് അനുകൂല കാര്യങ്ങളിൽ കുറവ് തോന്നിയേക്കാം.
ഗുരു മാറ്റം നിങ്ങൾക് എങ്ങനെ?വൃശ്ചികം (വിശാഖത്തിന്റെ ഒടുവിലത്തെ 15 നാഴിക, അനിഴം, തൃക്കേട്ട)
ഗുരു ജന്മത്തില് സഞ്ചരിക്കുന്ന സമയമാണിത്. പൊതുവേ കുറച്ചധികം ശ്രദ്ധയും കരുതലും വേണ്ട സമയമാണിത്. ധന-രംഗം കഴിഞ്ഞ സമയത്തേക്കാള്‍ മെച്ചപ്പെടുമെങ്കിലും ആരോഗ്യ കാര്യങ്ങളില്‍ കൃത്യമായ ഔഷധ സേവ നേടേണ്ടതാണ്. ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങള്‍ക്കോ വാഗ്വാദങ്ങളോ ഉണ്ടായേക്കാം. തൊഴിലില്‍ ഒരു മാറ്റം സംഭവിക്കാം. ഡിപ്പാര്‍ട്ട്മെന്റ് മാറുവാനോ റിപ്പോര്‍ട്ടിംഗ് മാനേജര്‍ മാറുവാനോ സാധ്യത കാണുന്നു. ശത്രുക്കള്‍ അപകീര്‍ത്തി പ്രചരിപ്പിക്കുവാനുള്ള സാധ്യതയുണ്ട്. അപ്രതീക്ഷിതമായി ധനം ലഭിക്കുവാന്‍ സാധ്യത കാണുന്നു. കര്‍മ്മരംഗത്ത് അഭിവൃദ്ധിയും വളരെനാളായി ആഗ്രഹിച്ചിരിക്കുന്ന കാര്യങ്ങള്‍ ലഭിക്കുകയും ചെയ്തേക്കും.
ധനു (മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യത്തെ 15 നാഴിക)
ഗുരു പന്ത്രണ്ടില്‍ സഞ്ചരിക്കുന്ന സമയമാണിത്. പല കാര്യങ്ങളിലും സമയം അത്രയ്ക്ക് അനുകൂലമല്ല. പന്ത്രണ്ടില്‍ ഗുരു ദൈവാധീനക്കുറവു തരുന്നതോടോപ്പം ധന നഷ്ടവും വരുത്തി വയ്ക്കും. ധന പരമായ കാര്യങ്ങളില്‍ അതീവശ്രദ്ധ വേണ്ട സമയമാണ്. ജാമ്യം നില്ക്കുക, കടം കൊടുക്കുക തുടങ്ങിയവ ഒഴിവാക്കിയാല്‍ ദുഖിക്കാതിരിക്കാം. പിതാവിനെ ആരോഗ്യപരമായ ശ്രദ്ധ വേണ്ട സമയമാണിത്. പലതരത്തിലുള്ള തടസ്സങ്ങള്‍ എല്ലാ തുറകളിലും പ്രകടമാകും. സഞ്ചാരങ്ങളില്‍ ക്ലേശവും ധനനഷ്ടവും സംഭവിച്ചേക്കാം. ബന്ധുജനങ്ങളുടെ വിരോധത്തിനു പാത്രീഭാവിച്ചാല് അത്ഭുതപ്പെടെണ്ട. ശ്രദ്ധയും വിവേകവും ഉപയോഗിച്ച് പ്രതികൂലകാലത്തെ മറികടക്കേണ്ടതാണ്.
ഗുരു മാറ്റം നിങ്ങൾക് എങ്ങനെ?മകരം (ഉത്രാടത്തിന്റെ ഒടുവിലത്തെ 45 നാഴിക, തിരുവോണം, അവിട്ടത്തിന്റെ ആദ്യത്തെ പകുതി)
ഗുരു പതിനൊന്നില്‍ സഞ്ചരിക്കുന്ന ഈ സമയം ഈ രാശിക്കാര്‍ക്ക് ഗുണപരമായ അനുഭവങ്ങള്‍ നല്‍കിയേക്കാം. രോഗങ്ങള്‍ക്ക് ആശ്വാസം ലഭിച്ചേക്കാം. കിട്ടേണ്ട ധനം ലഭിക്കുവാന്‍ സാധ്യത കാണുന്നു. പതിനൊന്നിലെ ഗുരു ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന കാര്യങ്ങള്‍ നിറവേറ്റി തരും. പ്രതീക്ഷിച്ചതിലും അധികം ലാഭം ലഭിച്ചാല്‍ അത്ഭുതപ്പെടേണ്ട. അത് വേണ്ട വിധത്തില്‍ സൂക്ഷിച്ചില്ലെങ്കില്‍ നഷ്ടപ്പെടുവാനും സാധ്യത കാണുന്നു. കഠിനാദ്ധ്വാനം കൊണ്ട് സ്ഥാനമാനങ്ങള്‍ കൈ വരും. ജോലികയറ്റത്തിനും ശമ്പളവര്‍ദ്ധനയ്ക്കും സാധ്യത കാണുന്നു. വീണ്ടു വിചാരത്തോടെയും വിവേകത്തോടയുമുള്ള പ്രവര്‍ത്തനങ്ങള്‍ കാലം അനുകൂലമാക്കുവാന്‍ സഹായിക്കും.
കുംഭം (അവിട്ടത്തിന്റെ ഒടുവിലത്തെ പകുതി, ചതയം, പൂരുട്ടാതി യുടെ ആദ്യത്തെ 45 നാഴിക)
ഗുരു പത്തില്‍ സഞ്ചരിക്കുന്ന സമയമാണിത്. പ്രതികൂലതകള്‍ ഏറിയും അനുകൂലികള്‍ കുറഞ്ഞും അനുഭവപ്പെടുന്ന സമയമാണിത്. കര്‍മ്മരംഗത്ത് അപ്രതീക്ഷിതമായി തിരിച്ചടികള്‍ നേരിട്ടേക്കാം. കഴിഞ്ഞ കാലത്തേക്കാള്‍ കഷ്ടപ്പാടുകള്‍ കര്‍മ്മരംഗത്ത് നേരിടേണ്ടി വന്നേക്കാം. എന്നിരുന്നലും നേതൃത്വനിരയില്‍ ശോഭിക്കുവാന്‍ സാധിക്കും. ഭാര്യയുമായി സൌന്ദര്യപിണക്കങ്ങള്ക്കും തെറ്റിദ്ധാരണകള്‍ക്കും സാധ്യത കാണുന്നു. കാമുകീകാമുകന്മാര് വേര്പിരിഞ്ഞാല് അത്ഭുതപ്പെടെണ്ടതില്ല. പല മേഖലകളിലും നിന്നും കൂടുതല്‍ ഉത്തരവാധിത്വങ്ങള്‍ താങ്കളിലേയ്ക്ക് വന്നു ചേര്‍ന്നെക്കാം. ആലോചനയില്ലാതെയുള്ള പ്രവര്‍ത്തനങ്ങള്‍ കുഴപ്പങ്ങളില്‍ ചാടിച്ചേക്കാം. ബുദ്ധിപരമായി പ്രവര്‍ത്തിക്കേണ്ട ഒരു വര്‍ഷമാണിത്, അതിനനുസരിച്ച് ഗുണഫലങ്ങള്‍ ഏറിയിരിക്കും.
മീനം (പൂരുട്ടാതിയുടെ ഒടുവിലത്തെ 15 നാഴിക, ഉത്രട്ടാതി, രേവതി)
ചാരവശാൽ ഗുരു ഒൻപതില്‍ സഞ്ചരിക്കുന്ന സമയം കഴിഞ്ഞ കാലങ്ങളേക്കാൾ ഗുണ ഫലങ്ങൾ തരുന്ന സമയമാണ്. ശത്രുക്കൾ നിഷ്പ്രഭരാവുകയും അവർക്കുമേൽ വിജയം വരിക്കുവാനും സാധിച്ചേക്കാം അപ്രാപ്യമാണെന്ന് വിചാരിച്ചിരുന്ന ചിലകാര്യങ്ങൾ കൈപ്പിടിയിൽ വന്നു ചേരും. കർമ്മ രംഗത്ത് ഉന്നതി പ്രകടമാകും. ഉദ്യോഗ കയറ്റമോ പുതിയ ജോലിയോ അത്ഭുതപെടേണ്ടതില്ല. ചെറിയ വീഴ്ചകൾ സംഭവിക്കുമെങ്കിലും പേടിക്കേണ്ടകാര്യമില്ല. ആരോഗ്യപരമായ കുറച്ചു കാലമായ് വ്യാകുലപ്പെട്ടിരുന്നവ മാറി സമാധാനം പ്രകടമായും. പൂർവ്വീക ധനം വന്നു ചേരുവാനും സാധ്യത കാണുന്നു. ലഭിക്കുന്ന ധനം ഭാവിയിലേക്കായ് ബുദ്ധിപൂര്‍വം നിക്ഷേപിക്കുന്നത് നന്നായിരിക്കും.
ഗുരു മാറ്റം നിങ്ങൾക് എങ്ങനെ?