Contents[hide]
മഹാശിവരാത്രി 2023: 12 ജ്യോതിർലിംഗങ്ങൾക്ക് പിന്നിലെ രഹസ്യം അറിയുക
ഭഗവാൻ ശിവൻ്റെ പ്രഭയുള്ള ലിംഗമായാണ് ഒരു ജ്യോതിർലിംഗത്തെ കണക്കാക്കപ്പെടുന്നത്. ഭഗവാൻ വിഷ്ണുവിനും ബ്രഹ്മാവിനും മേലെ ആധിപത്യം സ്ഥാപിക്കുവാനായി ഭഗവാൻ ശിവൻ സൃഷ്‌ടിച്ച പ്രഭാ സ്തംഭത്തിൽ നിന്നും രൂപപ്പെട്ടതാണ് ജ്യോതിർലിംഗങ്ങൾ എന്നാണ് വിശ്വാസം. മഹാശിവരാത്രി ദിനത്തിലാണ് ഇത് സംഭവിച്ചത്.ഫെബ്രുവരി 18, ശനിയാഴ്ചയാണ് 2023 ലെ മഹാശിവരാത്രി.ഇന്ത്യയിൽ 12 ജ്യോതിർലിംഗങ്ങൾ ഉണ്ട്.
1. സോംനാഥ് ജ്യോതിർലിംഗം, ഗുജറാത്ത്
ഗുജറാത്തിലെ സോംനാഥ് ക്ഷേത്രത്തിലെ ജ്യോതിർലിംഗം, 12 ജ്യോതിർലിംഗങ്ങളിൽ ആദ്യത്തേതായി കണക്കാക്കപ്പെടുന്നു. ദക്ഷൻ്റെ ശാപത്തിൽ നിന്നും രക്ഷനേടാൻ ചന്ദ്രൻ, ഭഗവാൻ ശിവനെ പ്രാർഥിച്ചത് ഇവിടെയാണെന്നാണ് വിശ്വാസം. സോംചന്ദ്ര എന്ന നാമം സ്വീകരിച്ച് ഭഗവാൻ ശിവൻ ഇവിടെ താമസിച്ചിരുന്നു.2. മല്ലികാർജുന ജ്യോതിർലിംഗം, ആന്ധ്രാ പ്രദേശ്
തെക്കേ ആന്ധ്രാ പ്രദേശിലെ, കൃഷ്ണ നദിയുടെ തീരത്തുള്ള ശ്രീ ശൈല പര്‍വ്വതത്തിലാണ് മല്ലികാർജുന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗണേശൻ, തന്നെക്കാൾ മുന്നെ വിവാഹം കഴിക്കാൻ പോകുന്നതിൽ അസ്വസ്ഥനായ കാർത്തികേയനെ സമാധാനപ്പെടുത്താൻ കഴിയാതെ വന്നപ്പോൾ ഭഗവാൻ ശിവൻ ഇവിടെ താമസിച്ചു.3. മഹാകാലേശ്വർ ജ്യോതിർലിംഗം, മധ്യ പ്രദേശ്
മധ്യപ്രദേശിലെ ഉജ്ജയിനിയിലെ ക്ഷിപ്ര നദിയുടെ തീരത്താണ് മഹാകാലേശ്വർ ക്ഷേത്രം സ്ഥിതി ചെയുന്നത്. ഒരു ശിലയുടെ രൂപത്തിൽ ശിവനെ പ്രാർത്ഥിച്ച ശ്രീകറിൻ്റെ ഭക്തിയിൽ സന്തുഷ്‌ടനായ ഭഗവാൻ ശിവൻ ഇവിടെ താമസിച്ചിരുന്നു എന്നാണ് വിശ്വാസം.4. ഓംകാരേശ്വർ ജ്യോതിർലിംഗം, മധ്യപ്രദേശ്
മധ്യപ്രദേശിലെ നർമദ നദിയിലെ ഒരു ദ്വീപിലാണ് ഓംകാരേശ്വർ ക്ഷേത്രം സ്ഥിതി ചെയുന്നത്. ദാനവന്മാരെ പരാജയപ്പെടുത്താൻ ദേവന്മാരെ സഹായിക്കാനായി ഭഗവാൻ ശിവൻ ഓംകാരേശ്വരൻ്റെ രൂപം എടുത്തത് ഇവിടെയാണ്.5. ബൈദ്യനാഥ് ജ്യോതിർലിംഗം, ജാർഖണ്ഡ്
ജാർഖണ്ഡിലെ ഡിയോഗാർഹയിലാണ് ബൈദ്യനാഥ് ക്ഷേത്രം സ്ഥിതി ചെയുന്നത്. ഭഗവാൻ ശിവനിൽ നിന്നും ലഭിച്ച ജ്യോതിർലിംഗം ലങ്കയിലേക്ക് കൊണ്ട് പോകാനിരുന്ന രാവണൻ വഞ്ചിക്കപ്പെട്ടത് ഇവിടെ നിന്നാണ്.6.ഭീമാശങ്കർ ജ്യോതിർലിംഗം, മഹാരാഷ്ട്ര
പൂനെയ്ക്ക് അടുത്ത് ഭീമാ നദിയുടെ തീരത്താണ് ഭീമാശങ്കർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കുംഭകർണ്ണൻ്റെ പുത്രനായ ഭീമനെ പരാജയപ്പെടുത്തിയതിന് ശേഷം ഭഗവാൻ ശിവൻ ഇവിടെയാണ് താമസിച്ചത്. യുദ്ധത്തിനിടയിൽ ശിവൻ്റെ ദേഹത്ത് നിന്നും ഒഴുകിയ വിയർപ്പിന്നാൽ രൂപം കൊണ്ടതാണ് ഭീമാ നദി എന്നാണ് വിശ്വാസം.7. രാമേശ്വർ ജ്യോതിർലിംഗം, തമിഴ്നാട്
തമിഴ്നാട്ടിലെ തെക്കൻ തീരത്തെ രാമേശ്വരം ദ്വീപിലാണ് രാമേശ്വർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാവണന് എതിരെ യുദ്ധം ചെയ്യാൻ പുറപ്പെടുന്നതിന് മുന്നെ ഭഗവാൻ രാമൻ മണൽ കൊണ്ട് നിർമിച്ചതാണ് ഈ ലിംഗം എന്നാണ് വിശ്വാസം. ഭഗവാൻ രാമനെ അനുഗ്രഹിച്ചതിനു ശേഷം, ശിവ ഭഗവാൻ ഈ ലിംഗത്തിൽ വസിക്കുകയും, അങ്ങനെ അത് ജ്യോതിർലിംഗമായി മാറുകയും ചെയ്തു.8. നാഗേശ്വർ ജ്യോതിർലിംഗം, ഗുജറാത്ത്
ഗുജറാത്തിലെ സൗരാഷ്ട്ര തീരത്താണ് നാഗേശ്വർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാക്ഷസനായ ദാരുകൻ്റെ കൈയിൽ നിന്നും തൻ്റെ ഭക്തയായ സുപ്രിയയെ സംരക്ഷിക്കാൻ ഭഗവാൻ ശിവൻ ഒരു ജ്യോതിർലിംഗത്തിൻ്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു.9. കാശി വിശ്വനാഥ്, വാരണാസി
ഭഗവാൻ വിഷ്ണുവിനും ബ്രഹ്മാവിനും മേലെ ഭഗവാൻ ശിവൻ ആധിപത്യം പ്രദർശിപ്പിച്ചപ്പോൾ, ഭൂമിയുടെ ഉപരിഭാഗം പിളർന്ന് വന്ന ആദ്യത്തെ ജ്യോതിർലിംഗമായാണ് കാശി വിശ്വനാഥ ജ്യോതിർലിംഗത്തെ കണക്കാക്കുന്നത്.10. ത്രിമ്പകേശ്വർ ജ്യോതിർലിംഗം, നാസിക്
മഹാരാഷ്ട്രയിലെ നാസിക്കിന് സമീപത്തുള്ള ത്രിമ്പകേശ്വർ ജ്യോതിർലിംഗത്തെ ഗോദാവരി നദിയുടെ ഉല്‍ഭവസ്ഥാനമായി കണക്കാക്കുന്നു. ഗൗതമ ഋഷി ഒരു പശുവിനെ കൊന്ന പാപം ചെയ്തതിന് ശേഷം ഇതിലൂടെയാണ് ഭഗവാൻ ശിവൻ ഗംഗാ നദിയെ ഒഴുക്കിയത്. ഋഷിയുടെ ആവർത്തിച്ചുള്ള അഭ്യര്‍ത്ഥന കാരണം, ഭഗവാൻ ശിവൻ ഒരു ജ്യോതിർലിംഗത്തിൻ്റെ രൂപത്തിൽ ഇവിടെ വസിച്ചു.11. കേദാർനാഥ് ജ്യോതിർലിംഗം, ഉത്തരാഖണ്ഡ്
ഉത്തരാഖണ്ഡിലെ കേദാർ പർവ്വതത്തിനു അഗ്രഭാഗത്ത് 12000 അടി ഉയരത്തിലാണ് കേദാർനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നരൻ, നാരായണൻ എന്നീ ഋഷിമാരുടെ തപസ്സിൽ പ്രീതിപ്പെട്ട് ഭഗവാൻ ശിവൻ ഇവിടെ വസിച്ചു എന്നാണ് വിശ്വാസം.12. ഘൃഷ്നേശ്വർ ജ്യോതിർലിംഗം, ഔരംഗബാദ്
മഹാരാഷ്ട്രയിലെ ഔരംഗബാദിനടുത്താണ് ഘൃഷ്നേശ്വർ ജ്യോതിർലിംഗം സ്ഥിതി ചെയ്യുന്നത്. സുധർമ എന്ന തൻ്റെ ഭക്തൻ്റെ തപസ്സിൽ പ്രീതിപ്പെട്ടാണ് ഭഗവാൻ ശിവൻ ഇവിടെ പ്രത്യക്ഷപ്പെട്ടത്. താഴെ തന്നിരിക്കുന്ന ക്രമത്തിൽ, 12 ജ്യോതിർലിംഗങ്ങളും ചന്ദ്രൻറെ 12 രാശികളെ സൂചിപ്പിക്കുന്നു എന്നാണ് കണക്കാക്കുന്നത്.സോംനാഥ് | മേടം |
മല്ലികാർജുന | ഇടവം |
മഹാകാലേശ്വർ | മിഥുനം |
ഓംകാരേശ്വർ | കർക്കിടകം |
ബൈദ്യനാഥ് | ചിങ്ങം |
ഭീമാശങ്കർ | കന്നി |
രാമേശ്വർ | തുലാം |
നാഗേശ്വർ | വൃശ്ചികം |
വിശ്വനാഥ് | ധനു |
ത്രിമ്പകേശ്വർ | മകരം |
കേദാർനാഥ് | കുംഭം |
ഘൃഷ്നേശ്വർ | മീനം |